‘അതെ, നിങ്ങളോട് സംസാരിക്കുന്നത് ഡ്രോൺ ആണ്. മാസ്ക് ധരിക്കാതെ നിങ്ങൾ പുറത്തിറങ്ങരുത്, വീട്ടിലേക്ക് പോയി മാസ്ക് ധരിക്കൂ , കൈകള്‍ കഴുകാന്‍ മറക്കരുത് ’ – വുഹാൻ നഗരത്തിൽ നിന്ന് 1,000 മൈൽ ദൂരെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ഒരു വൃദ്ധ സ്ത്രീയോടാണ് ഡ്രോൺ സംസാരിക്കുന്നത് അവർ തിരിഞ്ഞ് വേഗത്തിൽ നടക്കുമ്പോള്‍ ഡ്രോൺ അവരെ പിന്തുടരുന്നു.
പ്രതിരോധ മുൻകരുതലുകളെ കുറിച്ച് കൃത്യമായ നിർദേശങ്ങൾ നല്‍കാനും നിരീക്ഷണത്തിനും വേണ്ടി നിരവധി ഡ്രോണുകളെയാണ് ചാന്‍ ചൈനയില്‍ ഉപയോഗിക്കുന്നത്. കൃത്യമായ നിർദേശങ്ങൾ പാലിക്കാതെയോ മാസ്ക് ധരിക്കാതെയോ ജനങ്ങൾ പുറത്തിറങ്ങിയാൽ ഡ്രോൺ പിന്നാലെ പറന്നെത്തി മുന്നറിയിപ്പ് നൽകും.
വാഹനത്തിൽ വീണ മഞ്ഞ് നീക്കാൻ ശ്രമിക്കുന്ന ഒരു യുവാവിനോട് ഇതെല്ലാം പിന്നീട് ചെയ്യാമെന്നും നിലവിലെ സാഹചര്യത്തിൽ പുറത്തിറങ്ങുന്നത് നല്ലതല്ലെന്നും നിർദേശിക്കുന്നുണ്ട്. മാസ്ക് ധരിക്കൂവെന്ന് ബൈക്ക് യാത്രികനോട് നിർദേശിക്കുന്ന മറ്റൊരു വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഡ്രോണിൽ ഘടിപ്പിച്ച ക്യാമറകളിലൂടെ നഗരവും തെരുവുകളും ഓരോ നിമിഷവും നിരീക്ഷണത്തില്‍ ആണ് , കൂടാതെ രോഗികളെ പരിചരിക്കാനും നിരീക്ഷിക്കാനും റോബോട്ടുകളും ഉപയോഗിക്കുന്നുണ്ട് .

You must be logged in to post a comment Login