കുട്ടികള്‍ക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്. തിരക്കിന്റെ ലോകത്തു നിന്നും മാതാപിതാക്കള്‍ അവര്‍ക്കരുകിലേയ്ക്ക് ഇറങ്ങിയെത്തിയ ദിനങ്ങള്‍.
അതില്‍ എടുത്തു പറയണ്ടത് താരങ്ങളുടെ കുട്ടികളുടെ കാര്യം തന്നെ. എപ്പോഴും തിരക്കുകളും യാത്രകളുമൊക്കെയായി ഓടികൊണ്ടിരിക്കുന്നതിന് ഇടയില്‍ വീണുകിട്ടിയ ഒഴിവുസമയം അവരും കുട്ടികള്‍ക്കൊപ്പം ഉല്ലസിക്കുകയാണ്.
ക്വാറന്റൈന്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതില്‍ ദുല്‍ഖര്‍ സല്‍മാന്‍ മുന്‍നിരയില്‍ ഇടം നേടിയിട്ടുണ്ട്. ക്വാറന്റെയിന്‍ കാലത്ത് ഉമ്മയെ സഹായിച്ചും മകള്‍ മറിയത്തിനൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കുന്ന വിശേഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ദുല്‍ഖര്‍ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിരലുകളിലെല്ലാം നെയില്‍പോളിഷ് ഇട്ടിരിക്കുകയാണ് താരം, കയ്യിലൊരു സ്റ്റിക്കര്‍ ടാറ്റൂവും. ‘ക്വാറന്റയിന്‍ കാലത്തെ ഒരു അച്ഛന്റെ ജീവിതം’ ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍. കുഞ്ഞുമറിയമാണ് ദുല്‍ഖറിന്റെ ഇപ്പോഴത്തെ ബ്യൂട്ടീഷന്‍.

You must be logged in to post a comment Login