ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒട്ടും താരജാഡകളൊന്നുമില്ലാതെ മലയാള സിനിമയിൽ കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയുടെ പ്രധാന ഘടകമായി മാറി.ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചു കഴിഞ്ഞു.
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിൽ തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദിനം ചെല്ലുംതോറും കൂടുതൽ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉറങ്ങിച്ചെല്ലുകയാണ് താരം. അത്തരത്തിൽ ഒരു പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 5 മില്യണ്‍ കടന്നുവെന്ന വിവരം പങ്കുവെച്ചത് താരം തന്നെയായിരുന്നു. പിന്തുണയും സ്‌നേഹവും നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞും താരം എത്തിയിരുന്നു. ഇൻസ്റ്റാഗ്രാം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു.
ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ എല്ലാവരോടൊപ്പം കഴിയുകയാണ് താനെന്ന് വ്യക്തമാക്കി താരം നേരത്തെ എത്തിയിരുന്നു. പാചക പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങളും ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ലൈവ് വീഡിയോയുമായും താരമെത്തിയിരുന്നു.ചുരുങ്ങിയ സമയംകൊണ്ടാണ് താരത്തിന്റെ പോസ്റ്റുകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

You must be logged in to post a comment Login