Connect with us

    Hi, what are you looking for?

    News

    ഹൃദയ ശസ്ത്രക്രിയക്ക് ശേഷം മരുന്നു നിര്‍ത്തരുത് എന്നു പറയാന്‍ കാരണം ഇതാണ് .

    Concept of hypertension, heart disease, cardiology, blood pressure, sedative drugs, health care

    ഹൃദയ സംബന്ധമായ അസുഖങ്ങൾ നമ്മുടെ നാട്ടിൽ കൂടി വരികയാണ്. ഒട്ടനവധി ആളുകൾ ഇതിനോടകം തന്നെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായി കഴിഞ്ഞിരിക്കുന്നു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളാണ് കൂടുതൽ കഴിക്കുന്നത്. ഇങ്ങനെ ശസ്ത്രക്രിയക്ക് വിധേയരായ ഒട്ടനവധി പേരാണ് തുടർന്ന് മരുന്ന് കഴിക്കേണ്ട വിധം അന്വേഷിച്ച് ആശുപത്രികൾ കയറി ഇറങ്ങി നടക്കുന്നത്. ഓൺ ലൈൻ വഴി ഒരു പാട് തെറ്റായ വിവരങ്ങൾ ആണ് ആളുകൾ മനസ്സിലാക്കി വെക്കുന്നത്. ഇത് അനാരോഗ്യകരമായ സംഗതിയാണ്.

    ഹൃദയശസ്ത്രക്രിയക്ക് ശേഷം ഹൃദയ പരിപാലനം എങ്ങനെ ആകണം എന്ന് ഡോ.പി.പി മുസ്തഫ, ഹൃദ്രോഗ വിദഗ്ധന്‍ വിശദീകരിക്കുന്നു.

    ഡോ.പി.പി മുസ്തഫ, ഹൃദ്രോഗ വിദഗ്ധന്‍

    ഹൃദയ ശസ്ത്രക്രിയക്കു ശേഷം ചിലപ്പോള്‍ തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കേണ്ടിവരും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാണ് ഡോക്ടര്‍മാര്‍ ഇതു നിര്‍ദേശിക്കുന്നത്. തെറ്റിദ്ധാരണകള്‍ കാരണം മരുന്നു നിര്‍ത്തുകയാണെങ്കിലും ഡോക്ടറര്‍മാരുടെ നിര്‍ദേശം പ്രകാരം മാത്രമേ അതു ചെയ്യാവൂ.

    രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഹൃദയാഘാത ചികിത്സയ്ക്കു ശേഷം ഉപയോഗിക്കുന്നത്. ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ ഒത്തുചേര്‍ന്ന് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ആസ്പിരിന്‍ ഗുളികകള്‍ തടയുന്നു.

    പ്രതിദിനം 75 മുതല്‍ 150 വരെ മില്ലിഗ്രാം ആസ്പിരിന്‍ ഗുളികകളാണ് കഴിക്കേണ്ടത്. വയറെരിച്ചിലും ഉദര രക്തസ്രാവവുമാണ് ആസ്പിരിന്റെ പ്രധാന പാര്‍ശ്വഫലം. അതുകൊണ്ട് ഭക്ഷണത്തിനുശേഷം മാത്രമേ മരുന്നു കഴിക്കാവൂ. ആസ്പിരിനെ അപേക്ഷിച്ച് വിലയേറിയ മരുന്നാണ് ക്ലോപിഡോഗ്രല്‍. ആസ്പിരിനും ക്ലോപിഡോഗ്രലും ചേര്‍ത്തു തയാറാക്കിയ മരുന്നുകളും വിപണിയില്‍ ലഭ്യമാണ്.

    ഹൃദയശസ്ത്രക്രിയാനന്തരം ആദ്യത്തെ ഒരു വര്‍ഷം ചികിത്സയുടെ ഭാഗമായിട്ട് പിന്നീട് ആസ്പിരിന്‍ ചെറിയ ഡോസില്‍ ദീര്‍ഘ കാലം രോഗ പ്രതിരോധത്തിനും കഴിക്കുന്നത് ഉത്തമമാണ്.

    ഇവ കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മരുന്നുകള്‍, പ്രമേഹമുണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണത്തിനുള്ള മരുന്നുകള്‍, ഹൃദയമിടിപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, ഹൃദയത്തിന്റെ ക്ഷമത മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ തുടങ്ങിയവയും നല്‍കാറുണ്ട്.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...