ഡൊണറുമ യൂറോയിലെ മികച്ച താരം

0
197

 

യൂറോ കപ്പിലെ മികച്ച താരമായി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂഗി ഡൊണറുമ.ഇറ്റാലിയൻ ഗോൾവലയ്ക്ക് കീഴിലെ വിശ്വസ്ഥനാണ് ജിയാൻലൂഗി ഡൊണറുമ. സെമി ഫൈനൽ വരെ വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രം. സെമിയിലും ഫൈനലിലും ഡൊണറുമയുടെ കരങ്ങൾ അസൂറികളെ രക്ഷിച്ചു. പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിന് ഡൊണറുമയ്ക്ക് അർഹിച്ച അംഗീകാരം.യൂറോ 2020ലെ മികച്ച താരം. ഗോൾവലയ്ക്ക് കീഴിലെ മികച്ച പ്രകടനമാണ് ഡൊണറുമയെ മികച്ച താരമാക്കിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ഗോൾഡൻ ബൂട്ട്. കിരീടം നിലനിർത്താനോ പ്രീക്വാർട്ടർ കടക്കാനോ ആയില്ലെങ്കിലും ഗോൾ നേട്ടത്തിൽ പറങ്കിപ്പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ ആർക്കുമായില്ല. നാലു കളികളിൽ നിന്നും 5 ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഗോൾഡൻ ബൂട്ട് തന്റെ പേരിലാക്കി. ചെക്കിന്റെ പാട്രിക്ക് ഷിക്കിനും 5 ഗോളുണ്ടെങ്കിലും കൂടുതൽ മത്സരങ്ങൾ കളിച്ചതിനാൽ സിൽവർ ബൂട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫ്രാൻസിന്റെ കരിം ബെൻസേമയ്ക്കാണ് ബ്രോണസ് മെഡൽ.

ഷിനോജ്