ബൈക്കിനു പിന്നാലെ കുരച്ചു ചാടിയ തെരുവുനായയെ കണ്ടു ഭയന്നു റോഡില്‍ വീണ വീട്ടമ്മ മരിച്ചു !

0
124

 

ബൈക്കിൽ മകനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ റോഡരികിൽ നിന്ന തെരുവുനായ, കുരച്ചുകൊണ്ട് ബൈക്കിനെ പിന്തുടരുന്നതു കണ്ടു ഭയന്നു റോഡിൽ വീണ വീട്ടമ്മ, റോഡിൽ തലയിടിച്ചു മരിച്ചു. അക്കിക്കാവ് ചിൽഡ്രൻസ് നഗർ ഇതുക്കരയിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ശകുന്തളയാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു സംഭവം കാണിപ്പയ്യൂർ മാന്തോപ്പിലേക്കു പോകുന്നതിനിടെ കല്ലഴിക്കുന്ന് നരിമടയ്ക്കു സമീപത്തായിരുന്നു അപകടം നടന്നത്.
റോഡരികിൽ കിടക്കുകയായിരുന്ന തെരുവുനായ്ക്കൂട്ടം ബൈക്ക് വരുന്നതു കണ്ടതോടെ കുരയ്ക്കാൻ തുടങ്ങി. ഇവയിലൊരെണ്ണം കുരച്ചുകൊണ്ടു ബൈക്കിനെ പിന്തുടർന്നതോടെ ഭയന്ന ശകുന്തള ബൈക്കിൽ നിന്ന് പിടിവിട്ടു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് ഉടൻ റോയൽ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു . സംസ്കാരം ഇന്ന് 9.30ന് നഗരസഭ ശ്മശാനത്തിൽ വച്ച് നടത്തി. മക്കൾ: സന്ദീപ്, സജീവ്, സനൂപ്. മരുമക്കൾ: ഷൈനി, ഷൈഷ, അഞ്ജു.