സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ മെഡിക്കൽ ജീവനക്കാരും
അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ.
വ്യക്തമായ കാരണങ്ങളില്ലാതെ അവധി എടുത്ത് പോയിട്ടുള്ള എല്ലാവരും ഉടന്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കണം. കൂടാതെ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട് .
ഇതോടൊപ്പം സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എല്ലാം വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കേരളം ഒന്നടങ്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തുന്ന ഈ അവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

You must be logged in to post a comment Login