Connect with us

    Hi, what are you looking for?

    News

    ഇനിയും അന്യ സംസ്ഥാന തൊഴിലാളികൾക്ക് കുട പിടിക്കണോ ?

    തിരുവനന്തപുരം: പായിപ്പാട്ടെ സംഭവങ്ങളോടനുബന്ധിച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്കു ലോക്ഡൗൺ കാലത്ത് ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നുണ്ടോ എന്ന്  ജില്ലാ ലേബർ ഓഫിസർമാർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നു നിരീക്ഷിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഈ അനുകമ്പയും കരുതലും മുതലെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് . ലോക് ഡൗൺ കാരണം സംസ്ഥാനത്ത് 14308 ക്യാംപുകളിലായി കുടുങ്ങിക്കിടക്കുന്നത് 283625 അതിഥിതൊഴിലാളികളാ ണെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്.

    അന്യസംസ്ഥാന തൊഴിലാളികൾക്ക് ചാലയിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും നല്‍കിയ ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ നിലയിൽ ഇതിനിടയിൽ കണ്ടെത്തി. ഭക്ഷണത്തോടൊപ്പം ഇറച്ചിയോ, മീനോ, മുട്ടയോ പോലെയുള്ള നോൺവെജ് ഇല്ലെന്നുള്ള കാരണത്താലാണ് ഇവർ ഇങ്ങനെ ചെയ്തത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുതെന്ന കണക്കുകൂട്ടലിൽ സർക്കാരും സന്നദ്ധ സംഘടനകളും കഷ്ടപ്പെട്ട് ഉണ്ടാക്കി നൽകുന്ന പൊതിച്ചോറിനോടാണ് ഇവർ ഇത്തരം പ്രവർത്തി കാട്ടിയത്.

    സമാനമായ സംഭവങ്ങൾ കേരളത്തിൽ അരങ്ങേറുന്നുണ്ട്.ഇന്നലെ ഭക്ഷണം ഇല്ല എന്നുപറഞ്ഞു കമ്മ്യൂണിറ്റി കിച്ചണിൽ വന്ന് ഭക്ഷണം വാങ്ങിച്ച അന്യ സംസ്ഥാന തൊഴിലാളികളുടെ വീടുകളിൽ ഒട്ടനവധി ഭക്ഷ്യ വസ്തുക്കൾ ആണ് കണ്ടെത്തിയത്.പെരുമ്പാവൂരും സ്ഥിതി വ്യത്യസ്ഥമല്ല .കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിൽ ഇറച്ചി ഇല്ല എന്നു പറഞ്ഞാണ് ഇവിടെയും പ്രശ്നങ്ങൾ. പാവപെട്ട ഒരുപാട് പേർക്ക് അന്നം ആകേണ്ട ആഹാരം ആണ് ഇങ്ങനെ നശിച്ചു പോകുന്നത്.ഇനിയും ഇത് കണ്ടില്ല എന്ന് നടിച്ചാൽ നമ്മൾ അതിന് വലിയ വില കൊടുക്കേണ്ടി വരും.പോലീസും ഗവൺമെന്റും ഉടനടി ഈ പ്രശ്നത്തിൽ പരിഹാരം കണ്ടെത്തണം.

    സോഷ്യൽ മീഡിയയിൽ എല്ലാം അന്യ സംസ്ഥാന തൊഴിലാളികൾക്കെതിരെ വലിയ വിമര്ശനമാണ് ഉയരുന്നത് .ലോക്ക്ഡൗണിനു ശേഷം ഇവരെ സ്വന്തം നാട്ടിലേക്ക് കയറ്റി അയക്കണം എന്നാണ് ഭൂരിപക്ഷ കമ്മെന്റുകളും.

    ജില്ലാ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണവും തരം തിരിച്ചു നോക്കാം

    തിരുവനന്തപുരം– 352, 8132
    കൊല്ലം– 520, 9458
    പത്തനംതിട്ട– 722, 11524
    ആലപ്പുഴ– 1040, 10122
    കോട്ടയം– 1902, 28467
    ഇടുക്കി– 253, 4782
    എറണാകുളം– 1832, 47437
    തൃശൂർ– 1087, 16295
    പാലക്കാട്– 1506, 24560
    മലപ്പുറം– 800, 44357
    കോഴിക്കോട് – 2352, 34143
    വയനാട്– 299, 7646
    കണ്ണൂർ– 1128, 20839
    കാസർകോട്- 515, 15863.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...