മൊട്ടയടിച്ച ലുക്കിൽ ദിലീപ്. കൂടെ കാവ്യയും !

0
99

മലയാളികളുടെ ജനപ്രിയ താരത്തിൻ്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് . തല മൊട്ടയടിച്ച ദിലീപിന്റെ കൂടെ കാവ്യയും നാദിർഷയുമുണ്ട് . നാദിര്‍ഷയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കു വെച്ചത് ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവ‍ർഷ പുലരിയിൽ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിലെ ദിലീപിന്‍റെ വേറിട്ട ലുക്ക് ഏറെ ചർച്ച ആയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിൻ്റെ മൊട്ടയടിച്ച ലുക്കും പുറത്ത് വന്നത്. ആദ്യമായാണ് ദിലീപ് മൊട്ട അടിച്ച ലുക്കിൽ ചിത്രം പുറത്തു വരുന്നത്.

‘കേശു ഈ വീടിന്‍റെ നാഥന്‍’ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉര്‍വശിയാണ് ചിത്രത്തിൽ ദിലീപിന്‍റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. നാദിര്‍ഷയുടേയും ദിലീപിന്‍റേയും സംയുക്ത സംരഭമായ നാദ് ഗ്രൂപ്പാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍ , ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികള്‍ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നാദിര്‍ഷ തന്നെയാണ്. സജീവ് പാഴൂരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് .

 

View this post on Instagram

 

#keshueeveedintenadhan @dileepactor #kavyamadhavan#malayalam#latest #mollywood#nadirshah #nadirsha

A post shared by nadirshah_director (@nadirshah__) on