മഞ്ജു വാര്യരുമായി ശത്രുതയില്ല,സിനിമ ആവശ്യപ്പെട്ടാൽ ഒന്നിച്ചഭിനയിക്കും – ദിലീപ് !

0
118

മഞ്ജു വാര്യരുമായി തനിക്ക് ശത്രുതയൊന്നുമില്ലെന്നും സിനിമ ആവശ്യപ്പെട്ടാൽ ഒന്നിച്ചഭിനയിക്കുമെന്നും  ദിലീപ് .തന്റെ ഏറ്റവും പുതിയ ചിത്രമായ മൈ സാന്റായുടെ പ്രോമോഷന്റെ ഭാഗമായി ഒരു പ്രമുഖ ചാനലിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ തന്നെ ആണെന്നും എല്ലാവര്‍ക്കും നല്ലത് വരാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ തനിക്ക് അറിയാവുന്നതെല്ലാം താന്‍ ഒരിക്കൽ തുറന്നുപറയുമെന്നും കേസ് കോടതിയിലായതിനാൽ ഇപ്പോൾ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും ദിലീപ് വ്യക്തമാക്കി.
ക്രിസ്മസ് റിലീസ് ആയെത്തിയ ദിലീപിന്റെ മൈ സാന്റാ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. മാതാ പിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും പങ്കുവയ്ക്കുന്ന സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.