രോഗം പ്രമേഹമാണോ? പരിഹാരം ഈ പച്ചക്കറികളാണ്

0
155
diabetes solution : vegetables

 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് പ്രമേഹം, ശരീരത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്സും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും വരുന്നതുമാണ് ഗ്ലൂക്കോസ്. പ്രമേഹത്തിൽ ഇൻസുലിൻ അളവ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം ഇത് പാൻക്രിയാസ് ഉണ്ടാക്കുന്ന ഹോർമോണാണ്. ഇത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുകയും, ഊർജ്ജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. പ്രമേഹം നമ്മുടെ ശരീരത്തിന്റെ ആവശ്യത്തിന് ഇൻസുലിൻ ഉണ്ടാക്കുന്നതിനോ ഇൻസുലിൻ നന്നായി ഉപയോഗിക്കുന്നതിനോ തടസ്സം സൃഷ്ടിച്ചേക്കാം. അതിനാൽ ഗ്ലൂക്കോസ് രക്തത്തിൽ തങ്ങിനിൽക്കുകയും കോശങ്ങളിൽ എത്താതിരിക്കുകയും ചെയ്യും. ഇത് ഒരു ഗുരുതരമായ അവസ്ഥയാണ്, പ്രമേഹത്തെ നിയന്ത്രണത്തിലാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പച്ചക്കറികൾ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണ പദ്ധതി പ്രമേഹത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സഹായിക്കും. പ്രമേഹ രോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന അഞ്ച് പച്ചക്കറികൾ ഇതാ

കാരറ്റ്

ബീറ്റാ കരോട്ടിൻ, ഫൈബർ, വിറ്റാമിൻ കെ 1, എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണിത്. ഈ പച്ചക്കറി കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണമാണ് (16), കൂടാതെ, കാർബോഹൈഡ്രേറ്റ് കുറവുമാണ്. അടുത്തിടെ നടത്തിയ ഗവേഷണ പ്രകാരം, ക്യാരറ്റിലെ പോഷകങ്ങൾ പ്രമേഹമുള്ളവർക്ക് പ്രയോജനകരമാണ്. ടൈപ്പ് 2 പ്രമേഹത്തിന്റെ ആധിക്യം കുറയ്ക്കാൻ ഡയറ്ററി ഫൈബർ കഴിക്കുന്നത് സഹായിക്കുമെന്ന് പഠനം എടുത്തുപറഞ്ഞു. ഈ പച്ചക്കറി വേവിച്ചതും പച്ചയ്ക്കും രുചികരവും മധുരമുള്ളതുമായ വിഭവങ്ങളുടെ ഭാഗമായിട്ടും നിങ്ങൾക്ക് കഴിക്കാം.

2. ബ്രൊക്കോളി

ബ്രോക്കോളിയിൽ ഇരുമ്പ്, വിറ്റാമിൻ സി, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികളിൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ ഇത് സഹായിക്കും. ഇതിലെ ‘സൾഫോറാഫെയ്ൻ’ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് അതിന് കാരണം. സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, സൾഫോറാഫെയ്ൻ രക്തക്കുഴലുകളെ സംരക്ഷിക്കുകയും കോശങ്ങളെ തകരാറിലാക്കുന്ന തന്മാത്രകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കുന്നു. ഇത് രക്തദൂഷ്യം അഥവാ അനീമിയയെ ചെറുക്കാനും പേശികൾ വളർത്താനും സഹായിക്കുന്നു. കൂടാതെ, ഗ്ലൈസമിക് സൂചികയും കുറവാണ് (15). ഈ പച്ചക്കറി വഴറ്റിയ രൂപത്തിൽ കഴിക്കാം, രുചികരമായ വിഭവങ്ങളിൽ ഉൾപ്പെടുത്താം, സൂപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കാം.
undefined
അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ അടുക്കളയിലുണ്ട് മരുന്ന്

3. ചീര

കുറഞ്ഞ കലോറിയും ഉയർന്ന പോഷക ഗുണങ്ങളും അടങ്ങിയ ചീര നിങ്ങളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സൂപ്പർഫുഡാണ്. ഇതിൽ ഇരുമ്പ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വീക്കം കുറയ്ക്കുന്നതിലൂടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനു പുറമേ, അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) ചീരയെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികൾക്ക് ഉത്തമമായ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കുന്നു. ചീരയ്ക്ക് ഗ്ലൈസമിക് സൂചിക (15) കുറവാണ്. ഇത് സൂപ്പ്, രുചികരമായ വിഭവങ്ങൾ, സലാഡുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം.

4. വെള്ളരിക്ക

വെള്ളരിയിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ വിശപ്പകറ്റി, ശരീരം ജലാംശം നിറഞ്ഞതാക്കി മാറ്റാൻ സഹായിക്കുന്നു. പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ അടങ്ങിയിരിക്കുന്നതിനാൽ വെള്ളരിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് ജേണൽ ഓഫ് എത്നോഫാർമക്കോളജി പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇതിന്റെ ഗ്ലൈസമിക് സൂചിക 14 ആണ്, ഇത് സാലഡുകളുടെ ഭാഗമായും അച്ചാറിന്റെ രൂപത്തിലും പച്ചയ്ക്കും കഴിക്കാം.

5. വെണ്ടയ്ക്ക

പൊട്ടാസ്യം, വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതാണ് നമ്മുടെ സ്വന്തം വെണ്ടയ്ക്ക. ന്യൂട്രീഷൻ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഇതിലെ ഉയർന്ന ഫൈബർ ഉള്ളടക്കം പ്രമേഹത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലെ ഫൈബർ ഉപഭോഗം മെച്ചപ്പെട്ട ഗ്ലൈസെമിക് നിയന്ത്രണം പ്രോത്സാഹിപ്പിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഗവേഷണം സൂചിപ്പിക്കുന്നു. ഗ്ലൈസമിക് സൂചിക (17-20) കുറവായതിനാൽ, വെണ്ടയ്ക്ക രുചികരമായ കറി തയ്യാറാക്കി കഴിക്കാം, കൂടാതെ വറുത്തും, വഴറ്റിയും കഴിക്കാവുന്നതാണ്.

ഷിനോജ്