ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ? ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടി തന്ന കപിൽ ദേവോ? അതോ ഇന്ത്യയെ ജയിക്കാൻ
ഒരുമിച്ച് കളിക്കുന്നവരുടെ സംഘമാക്കി വളർത്തിയെടുത്ത , ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് ആയ ഗാംഗുലിയോ? അതോ ക്യാപ്റ്റൻ കൂളെന്ന വിശേഷണത്തോടെ നായകസ്ഥാനത്തിനു പുതിയ മാനങ്ങൾ നല്‍കിയ മഹേന്ദ്രസിങ് ധോണിയോ? അതുമല്ലെങ്കിൽ വിജയത്തുടർച്ചയിൽ ചരിത്രം കുറിച്ച് കൊണ്ടിരിക്കുന്ന വിരാട് കോലിയോ? അഭിപ്രായങ്ങൾ പലതാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ; ധോണി! രോഹിത് തന്റെ നിലപാട് വ്യക്തമാക്കിയത് ഒരു ചാറ്റ് ഷോയിലാണ് .
ക്യാപ്റ്റനെന്ന നിലയിൽ ഏതു സമ്മർദ്ദ ഘട്ടത്തിലും അസാധാരണമായ ശാന്തത കൈവിടാതെ ഇരിക്കാനുള്ള കഴിവാണ് ധോണിയുടെ വിജയത്തിനു പിന്നിലെ രഹസ്യം എന്ന് രോഹിത് പറയുന്നു. ധോണിയോളം യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ച മറ്റൊരു ക്യാപ്റ്റന്‍ ഇതുവരെ ഉണ്ടായിട്ടില്ലന്നു രോഹിത് വ്യക്തമാക്കി. ‘ധോണിയുടെ എപ്പോഴും ശാന്തനായിരിക്കാനുള്ള കഴിവ് എല്ലാവർക്കും അറിയാവുന്നതാണ് . ഈ ശാന്തസ്വഭാവം കളി കളത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ ധോണിയെ സഹായിച്ചിട്ടുണ്ട്. ഐസിസിയുടെ മൂന്നു സുപ്രധാന കിരീടങ്ങളും പലകുറി ഐപിഎൽ കിരീടങ്ങളും നേടി ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ധോണിക്ക് പേരെടുക്കാൻ സഹായകമായത് ഈ അദ്ദേഹത്തിന്‍റെ ഈ സവിശേഷതയാണ്.
പുതുമുഖങ്ങളായ ബോളർമാരെ അനായാസം ബോൾ ചെയ്യാൻ എപ്പോളും സഹായിക്കുന്ന ധോണിയുടെ രീതിയെയും രോഹിത് അഭിനന്ദിക്കുകയുണ്ടായി . ‘കളിക്കിടെ സമ്മർദ്ദത്തിലാകുന്ന യുവബോളർമാരുടെ തോളിൽ കയ്യിട്ട് ധോണി തന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്നത് പലതവണ താന്‍ കണ്ടിട്ടുണ്ടെന്നു രാഹുല്‍ പറയുന്നു. എന്താണ് ചെയ്യരുതാത്തതെന്നും എന്താണ് ചെയ്യേണ്ടതെന്നും അവര്‍ക്ക് ധോണി പറഞ്ഞുകൊടുക്കാറുണ്ട് . താരതമ്യേന ടീമിൽ പുതുമുഖമായ ഒരാൾക്ക് ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ വളരെ വലുതാണെന്നും അത് ആത്മവിശ്വാസം കൂട്ടാനും അത് വഴി മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവരെ സഹായിക്കും എന്നും രോഹിത് പറയുകയുണ്ടായി

You must be logged in to post a comment Login