തിരുവനന്തപുരം: ഡി.ജി.പിയായ ജേക്കബ് തോമസിനെ എ.ഡി.ജി.പി.യായി തരംതാഴ്ത്താൻ പൊതുഭരണവകുപ്പിന്റെ നിർദേശം. ഇതുസംബന്ധിച്ച പൊതുഭരണവകുപ്പിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണു റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ഒരു അച്ചടക്ക നടപടി നേരിടേണ്ടിവരുന്ന ആദ്യത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
ജേക്കബ് തോമസ് ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനായതിനാൽ തന്നെ ഫയൽ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിനു കൈമാറും. അവിടെ നിന്നാണ് അന്തിമതീരുമാനം അറിയിക്കുക. ജേക്കബ് തോമസിൽനിന്ന് അതിനുമുമ്പ് ഒരിക്കൽക്കൂടി വിശദീകരണം തേടും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ഈ തരംതാഴ്ത്തൽ നടപടി.
ഇപ്പോൾ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എം.ഡി.യായ ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർവീസ് ചട്ടങ്ങൾ ലംഘിച്ചാണെന്നു അന്വേഷണത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് ജേക്കബ് തോമസ് 2017 മുതൽ സസ്പെൻഷനിലായിരുന്നു. നാലുതവണ സസ്പെൻഷൻ നീട്ടിയശേഷം കഴിഞ്ഞവർഷം അവസാനത്തോടെയാണ് ഇപ്പോഴുള്ള ചുമതല നൽകിയിട്ടുള്ളത് . അടുത്ത മേയിൽ വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടിക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എസ്.ഐ. ആകേണ്ടി വന്നാലും തനിക്ക് സന്തോഷം മാത്രമേ ഒള്ളൂയെന്നാണ് ജേക്കബ് തോമസിന്റെ പ്രതികരണം.

You must be logged in to post a comment Login