കൊല്ലം പള്ളിമൺ ഇളവൂരിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ ദേവനന്ദ എന്ന ആറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിനോടു ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിലെ കാടുനിറഞ്ഞ ഭാഗത്ത് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിരാവിലെ തിരച്ചിലിന് ഇറങ്ങിയ കോസ്റ്റൽ പൊലീസിലെ മുങ്ങൽ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
. പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാധ്യത ഇല്ലായിരുന്നതിനാലും പൊലീസ് നായ പുഴയോരത്തു വന്നു നിന്നതിനാലും
പൊലീസിന്റെ അന്വേഷണം പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു . നെടുമൺകാവ് ഇളവൂർ സ്വദേശികളായ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തു ജോലി ചെയ്യുന്ന പ്രദീപ് കുമാർ ഇന്ന് നാട്ടിലെത്തും. ദേവനന്ദ വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കുട്ടിയെ കാണാതായ സംഭവം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാം എന്ന സംശയത്താൽ സംസ്ഥാന വ്യാപകമായി തിരച്ചിലും നടത്തിയിരുന്നു.

You must be logged in to post a comment Login