ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞു വീണു !

0
113

പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി . പ്രാഥമിക പരിശോധനയില്‍ ശരീരത്തിൽ മുറിവോ ചതവുകളോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല . മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.

വിദേശത്തായിരുന്ന ദേവനന്ദയുടെ പിതാവ് പ്രദീപ്കുമാർ രാവിലെ വീട്ടിലെത്തി. മൃതദേഹം കണ്ട പ്രദീപ്കുമാർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റിൽ തടയണ നിർമിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു കണ്ടെത്തിയത്.
ഇവിടേക്ക് മൃതദേഹം ഒഴുകിപ്പോകാൻ സാധ്യതയുണ്ടോയെന്നും മൃതദേഹം ഇവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് . വീടിന് 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടെത്തിത്