ഡല്‍ഹി ജനത ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ്. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരുമെല്ലാം ഒന്നിച്ചിറങ്ങിയിട്ടും ഫലമുണ്ടായില്ലന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പാർട്ടിക്ക് നെഞ്ചിടിപ്പേറ്റി കൊണ്ട് പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷിയും വളരെ പിന്നിലാണ്. സീലംപൂര്‍ മണ്ഡലത്തില്‍ ഫലം പ്രഖ്യാപിച്ചതിൽ എഎപിക്കാണ് ജയം ഇതോടെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിൽ വരും . എഴുപതില്‍ 56 സീറ്റിലും ലീഡ് ആം ആദ്മി പാർട്ടിക്കാണ്, ബിജെപി പ്രതീക്ഷിച്ച തിരിച്ചുവരവ് ഉണ്ടായില്ലെന്ന് മാത്രമല്ല ബിജെപിക്ക് മികച്ച ലീഡുള്ളത് 5 സീറ്റുകളിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. ഒന്‍പതിടത്ത് നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്

You must be logged in to post a comment Login