‘ഐക്യദാര്‍ഢ്യത്തിനും പിന്തുണക്കും നന്ദി എല്ലാ ഭാവുകങ്ങളും. ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷേ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓർമ്മിക്കും‘ സിപിഐ നേതാവ് കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു.
റാലിയില്‍ നേരിട്ടെത്തിയ ദീപികയുടെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടാണ് കനയ്യ ട്വീറ്റ് ചെയ്തത്. ജെഎൻയുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ദീപിക ക്യാമ്പസിലെത്തിയത്. ദീപിക പദുകോൺ മടങ്ങിയത് സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചിരുന്നു.
ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിനുള്ളിൽ ഞായറാഴ്ച രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകൾ അക്രമം നടത്തിയത് . ഹോക്കി സ്റ്റിക്കുകൾ,ഇരുമ്പ് വടികൾ,, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു.
More power to you @deepikapadukone and thank you for your solidarity and support. You might be abused or trolled today, but history will remember you for your courage and standing by the idea of India. pic.twitter.com/q9WkXODchL
— Kanhaiya Kumar (@kanhaiyakumar) January 7, 2020

You must be logged in to post a comment Login