Connect with us

Hi, what are you looking for?

News

കൈകാല്‍ മുട്ടിലെ കരുവാളിപ്പ് മാറ്റാം !

കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് . എത്ര തേച്ചിട്ടും ഉരച്ചിട്ടും ഇതൊന്നും പോകുന്നില്ലല്ലോയെന്ന് സങ്കടപ്പെടുന്നവര്‍ക്ക് ചില നിസാര കാര്യങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ എന്നന്നേക്കുമായി തുരത്താന്‍ കഴിയുന്നതാണ് .കൈകാല്‍ മുട്ടുകളിലും കറുത്ത നിറം ഇല്ലാത്തവര്‍ വിരളമാണ് .ഈയൊരു പ്രശ്നം മൂലം തങ്ങള്‍ക്കിഷ്ട്ടപ്പെട്ട എത്രയെത്ര വസ്ത്രങ്ങളാകാം അലമാരക്കുള്ളില്‍ ഒളിപ്പിച്ച്‌ വച്ചിരിക്കുന്നത് . ശരീരത്തിന്റെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും നിസാരമെന്നു തോന്നുമെങ്കിലും ഒരു തരത്തില്‍ ഇവ നശിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ആത്മ വിശ്വാസമാണ് . കൈകാല്‍ മുട്ടിലെ കരുവാളിപ്പ് മാറ്റാം.

ബേക്കിംങ് സോഡയും പാലും

ബേക്കിംങ് സോഡയും പാലും ചേര്‍ന്ന മിശ്രിതം കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ക്ക് ഏറ്റവും നല്ല ഉത്തമമായ പ്രതിവിധിയാണ് ഇത് .നന്നായി യോജിപ്പിച്ച ഈ മിശ്രിതം കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ ഉള്ളിടത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ് . ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഈ മിശ്രിതം നല്ല വെള്ളത്തില്‍‍ കഴുകി കളയാവുന്നതാണ് . വൃത്താകൃതിയില്‍ സ്ക്രബ് ചെയ്ത് വേണം ഇൗ മിശ്രിതം കഴുകി കളയുവാന്‍ . ബേക്കിംങ് സോഡയും പാലും ചേര്‍ന്ന മിശ്രിതം പതിവായി പുരട്ടുന്നത് കൈകളിലെയും കാലുകളിലെയും കറുത്ത നിറം ഇല്ലാതാക്കാന്‍ സഹായിക്കും . ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ പതിവായി ചെയ്യാവുന്നതാണ് . ബേക്കിംങ് സോഡ മൃത കോശങ്ങളെ നീക്കം ചെയ്യാന്‍ അത്യുത്തമമാണ് . പാലില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ചേര്‍ന്ന് ചര്‍മ്മത്തെ സുന്ദരവും ശോഭയുള്ളതുമാക്കി തീര്‍ക്കുന്നു .പാല്‍ തേച്ച്‌ ചര്‍മ്മം മൃദുവാര്‍ന്നതാക്കാം . പാല്‍ പോലെ മികച്ച ഗുണം തരുന്ന വസ്തു വേറെയില്ല . കുടിക്കാന്‍ മത്രമല്ല അഴക് കൂട്ടാനും പാല്‍ അത്യത്തമമാണ് . പാലില്‍ കുളിക്കുന്നത് സൗന്ദര്യത്തെ നില നിര്‍ത്തുമെന്ന് പണ്ട് മുതലേ തെളിയിക്കപ്പെട്ടിട്ടുണ്ട് . പാല്‍ പതിവായി ശരീരത്തില്‍ തേക്കുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കി തീര്‍ക്കുന്നു .

വെളിച്ചെണ്ണയും വാല്‍നട്ട് പൗഡറും

നമ്മള്‍ക്കെല്ലാം സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണ ഒട്ടേറെ മാന്തിക ഗുണങ്ങള്‍ അടങ്ങിയ അമൂല്യ കലവറയാണ് . ചില്ലു കൂടിട്ട കണ്ണാടിച്ചില്ലുകള്‍ പതി്പ്പിച്ച കടകളിലെ വില കൂടിയ ഏത് സൗന്ദര്യ വര്‍ധക സാധനത്തെക്കാളും മേന്‍മ കൂടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യവും സൗന്ദര്വവും കാത്ത് സൂക്ഷിക്കുന്നു .വെളിച്ചെണ്ണയും വാല്‍നട്ട് പൗഡറും യോജിപ്പിച്ച്‌ തേക്കുന്നതും കൈകാല്‍ മടക്കുകളിലെ കറുത്ത നിറത്തെ മാറ്റു്ന്നു ഇതുപോലെ തന്നെ ഹൈഡ്രജന്‍ പെറോക്സൈഡും ഇത്തരത്തില്‍ ഗുണകരമാണ് . ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയ മൃത കോശങ്ങളെ നീക്കം ചെയ്ത് കരുവാളിപ്പ് മാറ്റാനും ഹൈഡ്രജന്‍ പെറോക്സൈഡ് സഹായിക്കുന്നു .ബ്യൂട്ടി പാര്‍ലറുകളില്‍ പോയി കണക്കറ്റ കാശ് കൊടുക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലതാണ് വീട്ടില്‍ വച്ച്‌ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഇത്തരം മിശ്രിതങ്ങള്‍ . ഇവക്കൊക്കെ പുറമേ ആല്‍മണ്ട് ഒായില്‍ മികച്ച ചര്‍മ്മ സംരക്ഷകനാണ് . ബദാം ഒായിലിന്റെ ഗുണങ്ങള്‍ അനവധിയാണ് . വിറ്റാമിന്‍ ഇയും , ഡിയും കാത്സ്യം എന്നിവയും അടങ്ങിയ ബദാം ഒായില്‍ ശരീരത്തിന്റെ കരുവാളിപ്പ് നീക്കം ചെയ്ത് ശരീരത്തെ തിളക്കമുള്ളതാക്കി നില നിര്‍ത്തുന്നതില്‍ പ്രധാനിയാണ് . ദിവസവും ഉപയോഗിക്കാവുന്ന ബദാം ഓയില്‍
ഇവക്കൊക്കെ പുറമേ ഏറ്റവും നല്ല സൗന്ദര്യ വര്‍ധക വസ്തുക്കളിലൊന്നാണ് കറ്റാര്‍ വാഴ . കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍.അനവധിയാണ് . ആരോഗ്യത്തിന് മാത്രമല്ല , സൗന്ദര്യം നില നിര്‍ത്താനും കറ്റാര്‍ വാഴയുടെ നീര് പ്രയോജനപ്പെടുത്താവുന്നതാണ് . കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍ ബി, സി, എന്നിവ.യെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട് . ഒരു തരത്തില്‍ പറഞ്ഞാല്‍ ചര്‍മ്മത്തിന്റെ ഒട്ടു മിക്ക പ്രശ്നങ്ങളെയും പടിക്ക് പുറത്താക്കാന്‍ കറ്റാര്‍ വാഴക്ക് സാധിക്കും . വില കൂടിയ ക്രീമുകളുടെയും , ജെല്ലുകളുടെയും പ്രധാന ചെരുവയും കറ്റാര്‍ വാഴയെന്ന അത്ഭുത ചെടി ചേര്‍ന്നതാണ് . നിത്യേനയുള്ള ഉപയോഗം മൂലം കൈകാലുകളിലെ കരുവാളിപ്പ് മാറ്റി തിളക്കമാര്‍ന്ന ചര്‍മ്മത്തെ സ്വന്തമാക്കാന്‍ കറ്റാര്‍ വാഴ നമ്മെ സഹായിക്കും .

കറ്റാര്‍ വാഴ

തൊടിയിലും , പുരയിടങ്ങളിലും വെറുതെ വളരുന്ന ചെടിയായി കാണാതെ ഗുണങ്ങളറിഞ്ഞ് ഉപയോഗിച്ചാല്‍ സൗന്ദര്യം സമ്മാനിക്കുന്നതില്‍ കറ്റാര്‍ വാഴ ഏറെ മുന്നിലാണ് എന്ന് നമുക്കീ കുഞ്ഞന്‍ ചെടി മനസിലാക്കി തരും .കറ്റാര്‍ വാഴ നീരില്‍ ചര്‍മ്മത്തിന് ആവശ്യമായ വിറ്റാമിനുകള്‍ , പോഷകങ്ങള്‍ ,ധാതുക്കള്‍ എന്നിവയെല്ലാം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട് . ശരീരത്തിലെ പല വിഷാംശങ്ങളും അകറ്റാന്‍ പര്യാപ്തമായ വിവിധ ആന്റി ഒാക്സൈ‍ഡന്റുകള്‍ കറ്റാര്‍ വാഴയില്‍ ഉണ്ട്. അതിനാല്‍ തന്നെ പതിവായുള്ള ഉപയോഗം ഏറെ മാറ്റങ്ങള്‍ ശരീരത്തില്‍ കൊണ്ടു വരുന്നു .

ചര്‍മ്മ കോശങ്ങളുടെ ആരോഗ്യത്തെ നില നിര്‍ത്തി ചര്‍മ്മത്തിനെ ബാധിക്കുന്ന ജരാ നരകള്‍ക്കുള്ള മരുന്നാണ് കറ്റാര്‍ വാഴ . ഇനന്ന് വിപണിയില്‍ ലഭ്യമായ എല്ലാത്തരം സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും പരസ്യം കൃത്യമായി പരിശോധിച്ചാല്‍ നമുക്ക് മനസിലാകും അതില്‍ എല്ലാത്തിലും തന്നെ കറ്റാര്‍ വാഴ ചേര്‍ത്തിരിക്കുന്നു എന്ന് . ആയുര്‍വേദത്തിലും അലോപ്പതിയിലും കറ്റാര്‍ വാഴ ഒൗഷധമായി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയുമ്ബോഴെ ഈ കുഞ്ഞന്‍ ചെടിയുടെ ഉപയോഗം എത്രക്ക് മികച്ച്‌ നില്‍ക്കുന്നുവെന്ന് നമുക്ക് മനസിലാകൂ . ചര്‍മ്മത്തിലെ കരുവാളിപ്പനെ മാറ്റാന്‍ ഇതിലും നല്ല മരുന്ന് അന്വേഷിച്ച്‌ നമ്മള്‍ സമയം കളയണ്ട . പകരം തൊടിയിലെ കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ മതി .ഇങ്ങനെ നോക്കിയാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സമയം കളയാതെ എത്രയെത്ര പ്രകൃതി ദത്തമായതും , വീടുകളില്‍ ലഭ്യമായ വസ്തുക്കളും ഉപയോഗിച്ച്‌ നമുക്ക് സൗന്ദര്യത്തെ കൈപ്പിടിയിലൊതുക്കാം .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...