രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ ദിനങ്ങൾ പിന്നിട്ടു കൊണ്ടിരിക്കുകയാണ് .അതുകൊണ്ട് വീടുകളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ എല്ലാവരും ബോറടിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ലോക് ഡൗണ്‍ ദിവസങ്ങൾ ആഘോഷമാക്കുകയാണ് നടി പേളി മാണി.
തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കുന്ന ഒരാളാണ് താരം. ഈ ലോക് ഡൗൺ കാലഘട്ടത്തിലും പല വീഡിയോകളുമായി താരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വന്ന രണ്ട് വീഡിയോകളാണ് വൈറലാവുന്നത്. ലോക് ഡൗണ്‍ കാലത്ത് ഏറ്റവുമധികം വൈറലായ ഡാല്‍ഗോണ കോഫി ഉണ്ടാക്കി പണി വാങ്ങുന്നതായിരുന്നു ഒന്നാമത്തെ വീഡിയോ. മറ്റൊന്നില്‍ പേളിയ്ക്ക് ഉണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. രണ്ടും തന്നെ വളരെയേറെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്.
“ഒരു യഥാര്‍ഥ പ്രണയകഥ” എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേളി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ പേളിയെ പ്രൊപ്പോസ് ചെയ്യുകയാണ്. രസകരമായ കാര്യം എന്തെന്നാൽ പുരുഷന്റെ വേഷത്തിലെത്തുന്നതും പേളി തന്നെയാണ്. ആണ്‍കുട്ടിക്ക് ഇലാസ്റ്റിക് എന്നും പെണ്‍കുട്ടിക്ക് പ്ലാസ്റ്റിക് എന്നുമാണ് പേര് നല്‍കിയിരുന്നത്.
പ്രണയം പറയാന്‍ വന്നവരോട് എനിക്ക് ഇതിലൊന്നും താല്‍പര്യമില്ല. അച്ഛന്‍ വഴക്ക് പറയുമെന്നായിരുന്നു മറുപടി കൊടുത്തത്. ഒരു പ്രണയത്തില്‍ ആദ്യം മുതല്‍ അവസാനം വരെ എന്താണ് സംഭവിക്കുകയെന്ന് ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു പേളി ഇത് പങ്കുവെച്ചത്.വീഡിയോ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.

You must be logged in to post a comment Login