കോവിഡ്-19 ചെറുക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ നിര്‍ണായകമായ ചികിത്സാ സമ്പ്രദായം പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. രോഗം ഭേദമായ ആളുകളില്‍നിന്നുള്ള രക്തം രോഗബാധിതര്‍ക്കു നല്‍കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയിലെ ആശുപത്രികള്‍. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (എഫ്ഡിഎ)നിന്നും ഇതിനായി അനുമതി കാത്തിരിക്കുകയാണവര്‍. അനുമതി ഉടന്‍ ലഭ്യമാകും എന്നാണ് സൂചന. രോഗവിമുക്തി നേടിയവരില്‍നിന്നുള്ള പ്ലാസ്മ രോഗികൾക്ക് നല്കാൻ നല്‍കാന്‍ എഫ്ഡിഎ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കു ഇതുപയോഗിച്ച് ചികിത്സ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.
ആധുനിക വാക്‌സിനുകള്‍ കണ്ടെത്തുന്നതിനു വളരെ മുൻപ് പ്രചാരത്തിലുണ്ടായിരുന്ന കണ്‍വാലസെന്റ് പ്ലാസ്മ എന്ന സമ്പ്രദായമാണിത്. 1918ല്‍ ഫ്ലു പടര്‍ന്നുപിടിച്ചപ്പോള്‍ ചികിത്സയ്ക്കായി ഈ രീതി ഉപയോഗിച്ചിരുന്നു.
രോഗവിമുക്തി നേടിയവരില്‍ നിന്നും രക്തം ശേഖരിച്ച് രോഗികള്‍ക്ക് മരുന്നായും രോഗം ബാധിക്കാന്‍ ഇടയുള്ളവര്‍ക്ക് വാക്‌സിന്റെ രൂപത്തില്‍ താല്‍ക്കാലിക സംരക്ഷണത്തിനും ഉപയോഗിക്കാനാണ് യുഎസ് ഡോക്ടര്‍മാര്‍ ഇപ്പോൾ ഒരുങ്ങുന്നത്. എന്നാൽ ഇതു ഫലപ്രദമാകുമെന്ന് യാതൊരു ഉറപ്പുമില്ല. വൈറസ് ബാധയുണ്ടാകുമ്പോൾ സ്വാഭാവികമായി ശരീരം അതിനെ ചെറുക്കാന്‍ പ്രത്യേക സ്വഭാവമുള്ള പ്രോട്ടീനുകളും ആന്റിബോഡികളും ഉല്‍പാദിപ്പിക്കും. രോഗം ഭേദപ്പെട്ടത്തിനു ശേഷവും ഈ ആന്റിബോഡികള്‍ രോഗിയായിരുന്ന ആളുടെ രക്തത്തില്‍ ഏറെ നാള്‍ ഉണ്ടാകും, പ്രത്യേകിച്ച് പ്ലാസ്മയില്‍. ഇത്തരത്തില്‍ ഉള്ള ആന്റിബോഡി നിറഞ്ഞ രക്തം രോഗിക്കു നല്‍കുമ്പോള്‍ അവരുടെ ശരീരം വൈറസിനെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇത് ഉത്തേജിപ്പിക്കുമെന്നാണു കരുതുന്നത്. എഫ്ഡിഎ അംഗീകാരം ലഭിക്കുന്നതോടെ
നിലവില്‍ ഹൈ റിസ്‌കില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്കും ആന്റിബോഡി നിറഞ്ഞ പ്ലാസ്മ നല്‍കി പരീക്ഷിക്കും.

You must be logged in to post a comment Login