റൊണാൾഡോയുടെ ഹാട്രിക്ക്‌ മികവിൽ പോർച്ചുഗലിന് തകർപ്പൻ ജയം

0
43
cristiano-ronaldo-nets-hat-trick-for-portugal-and-beats-luxembourg-by-5-0

 

അൽമാൻസിൽ (പോർച്ചുഗൽ)• സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി മിന്നിത്തളിങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ തകർത്തി പോർച്ചുഗൽ. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് പോർച്ചുഗൽ ലക്സംബർഗിനെ വീഴ്ത്തിയത്. 8, 13 (രണ്ടും പെനൽറ്റി), 87 മിനിറ്റുകളിലായാണ് റൊണാൾഡോ ഹാട്രിക് നേടിയത്. പോർച്ചുഗലിന്റെ മറ്റു ഗോളുകൾ ബ്രൂണോ ഫെർണാണ്ടസ് (17), ജാവോ പലീഞ്ഞ (69) എന്നിവർ നേടി.ഈ വിജയത്തോടെ യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ പോർച്ചുഗൽ രണ്ടാം സ്ഥാനത്തെത്തി. സെർബിയയാണ് ഒന്നാമത്. യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലൻഡാണ് പോർച്ചുഗലിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ സെർബിയയേയും പോർച്ചുഗൽ നേരിടും.

ദേശീയ ടീമിനും ക്ലബ്ബുകൾക്കുമായി റൊണാൾഡോയുടെ 58–ാം ഹാട്രിക്കാണ് ലക്സംബർഗിനെതിരെ പിറന്നത്. ലക്സംബർഗിനെതിരായ ഹാട്രിക് നേട്ടതോടെ ദേശീയ ടീമിനായുള്ള റൊണാൾഡോയുടെ ഗോൾനേട്ടം 115 ആയി ഉയർന്നു. ഇറാൻ താരം അലി ദേയിയുടെ പേരിലുണ്ടായിരുന്ന 109 ഗോളുകളുടെ റെക്കോർഡ് റൊണാൾഡോ തകർത്തത് കഴിഞ്ഞ മാസമാണ്.

ഷിനോജ്