കെ റെയിലിനെ എതിർക്കുന്ന സാംസ്കാരിക പ്രവർത്തകർക്കെതിരെ സി.പി.എം സൈബർ ആക്രമണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സി.പി.എം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും ചരിത്രം പരിശോധിച്ച് ഉത്തരവാദിത്തപ്പെട്ട ആളുകൾ പോലും വ്യക്തിപരമായി അക്രമിക്കുകയാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘ്പരിവാറും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു.
Watch True Tv Kerala News on Youtube and subscribe regular updates
അതേസമയം, അട്ടപ്പാടിയിലെ മധുവിന്റെ കൊലാപാതകക്കേസ് കൃത്യമായി നടത്താൻ സർക്കാറിന് കഴിയാത്തത് കേരളത്തിന് അപമാനകരമാണെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രോസിക്യൂട്ടറെപ്പോലും നിയമിക്കാൻ കഴിയുന്നില്ല. പെരിയ കേസിലെ കൊലപാതകികളെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച സർക്കാറാണ് ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ നിരത്തരവാദപരമായി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷിനോജ്