തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കാസര്‍കോട് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വിവരങ്ങള്‍ അറിയിച്ചത്. 15 പേര്‍ രോഗമുക്തി നേടി.
മലപ്പുറത്ത് നാല് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായ സംഭവം അതീവ ദുഖകരമാണ്. ഇതുവരെ 450 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21941 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു.
21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി
അതിര്‍ത്തികളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്ന എട്ട് പേരെ കൊറോണ കെയര്‍ സെന്ററിലാക്കി. 57 പേര് കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നു. ഇത് ഇനിയും സംസ്ഥാന അതിര്‍ത്തികളില്‍ നടക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടത്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോഘനയും ജാഗ്രതയും കര്ശനമാക്കും.
ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസം നേരിടുന്നതായി ജിസിസി രാജ്യങ്ങളില്‍ നിന്ന് ധാരാളം പരാതി ലഭിച്ചു. അന്താരാഷ്ട്ര വിമാനങ്ങള്‍ ഇല്ലാത്തത് ഗള്‍ഫ് മലയാളികളെ മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാന്‍ ഇന്ത്യന്‍ എംബസികളുടെ ക്ലിയറന്‍സ് വേണം. ഇവര്‍ ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് എന്‍ഒസി ആവശ്യപ്പെടുന്നു.
കോവിഡിനെതിരായ പ്രതിരോധത്തില്‍ കുടുംബശ്രീ അംഗങ്ങളും തപാല് വകുപ്പിലെ ജീവനക്കാരും മികച്ച പ്രവര്ത്തനങ്ങള് കാഴ്ചവെച്ചതായി മുഖ്യമന്ത്രി പിണറായി. സഹായഹസ്ത പദ്ധതി പ്രകാരം 2000 കോടി വായ്പ കുടുംബശ്രീയിലൂടെ നടപ്പാക്കും. 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വായ്പ എത്തും. 75 ശതമാനം കമ്യൂണിറ്റി കിച്ചണുകള്‍ കുടുംബശ്രീയാണ് നടത്തുന്നത്. ഇവ ജനകീയ ഹോട്ടലുകളായി മാറുകയാണ്.. 22 ലക്ഷം മാസ്കുകളും സാനിറ്റൈസറും ഇവര് നിര്‍മ്മിച്ചു. തപാല് വകുപ്പിന്റേതും മികച്ച പ്രവര്ത്തനങ്ങളാണ്. സഞ്ചരിക്കുന്ന തപാല്‍ ഓഫീസുകള്‍ ക്ഷേമപെന്ഷന് വീടുകളിലെത്തിച്ചു.
ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചു. 48 കോടി പേരുടെ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുെടെ വീട്ടില്‍ എത്തിച്ചു. ഇടമലക്കുടിയില്‍ 76 പേരുടെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. 21577 സര്‍വീസ് പെന്‍ഷനും വിതരണം ചെയ്തു. ബാങ്കില്‍ പോകാതെ ഉപഭോക്താക്കള്‍ക്ക് പണം വീട്ടിലെത്തിക്കാനുള്ള സൗകര്യവും ലഭ്യമാക്കി. കൊവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ആദരമായി പ്രത്യേക തപാല്‍ കവര്‍ കേരള തപാല്‍ വകുപ്പ് പുറത്തിറക്കി. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഇപോസ്റ്റ് പദ്ധതിയും നടത്തി.
വ്യവസായ വകുപ്പിന് കീഴിലെ 307 ഏക്കര്‍ ഭൂമിയില്‍ പച്ചക്കറി, വാഴ കൃഷി നടത്തും. കോഴിക്കോട് റോട്ടറി ക്ലബ് മെഡിക്കല്‍ കോളേജിന് ഒരു കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ബിഎസ്‌എന്‍എല്‍ ഓഫീസര്‍മാരുടെ സംഘടന വിവിധ മെഡിക്കല്‍ കോളേജുകളിലേക്ക് പിപിഇ കിറ്റുകള്‍ക്കായി എട്ട് ലക്ഷം രൂപ നല്‍കി. തമിഴ് നടന്‍ വിജയ് പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

You must be logged in to post a comment Login