തൊടുപുഴയിൽ ഒറ്റരാത്രി കൊണ്ട് കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറായത് ഏഴ് നിലകളുള്ള ആശുപത്രി . മാറാലയും പൊടിയും പിടിച്ച് കിടന്ന കെട്ടിടം 120 ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ഒറ്റരാത്രികൊണ്ടാണ് പ്രവർത്തനക്ഷമമാക്കിയത് .
കാരിക്കോട് ജില്ലാ ആശുപത്രിയുടെ പണി പൂർത്തിയായി അടഞ്ഞുകിടന്ന കെട്ടിടമാണ് ഇവര്‍ വൃത്തിയാക്കിയത്. അമ്മമാർക്കും കുട്ടികൾക്കുമായി പണിത ഈ കെട്ടിടത്തിൽ വൈദ്യുതിയോ വെള്ളമോ ലഭ്യമായിരുന്നില്ല .കെട്ടിടം ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് . വെള്ളവും വൈദ്യുതിയും കെട്ടിടത്തിൽ എത്തിക്കാൻ വേണ്ട നടപടികൾ പെട്ടന്ന് തന്നെ ഇടുക്കി ജില്ലാ കളക്ടർ പൂർത്തീകരിച്ചു നൽകിയിട്ടുണ്ട്.
ഏഴ് ജെറ്റ് പാമ്പുകൾ ഉപയോഗിച്ച് പത്ത് പേരുടെ 12 ഗ്രൂപ്പുകളായാണ് വൃത്തിയാക്കൽ നടപടികൾ പൂര്‍ത്തിയാക്കിയത്. 30 കിടക്കകളാണ് രണ്ടു നിലകളിലായി ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തോമസ്, പ്രസിഡന്റ് ടി.എസ്.ഷിയാസ്, പവൻരാജ്, യതിൻ ജോസഫ്, പി.എം.ഷെമീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ച വൃത്തിയാക്കൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്. കൂടുതൽ സൗകര്യങ്ങൾ ആവശ്യാനുസരണം ആശുപത്രിയിൽ ഒരുക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു

You must be logged in to post a comment Login