കോവിഡ് 19 നിയന്ത്രണം ലംഘിച്ചു ആളുകളുമായി വ്യാപകമായി സമ്പർക്കത്തിലേർപ്പെട്ട ഏരിയാൽ കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിനെതിരെ കാസർകോട് പൊലീസ് കേസ് എടുത്തു. കോഴിക്കോട് മുതൽ കാസർകോടുവരെ അബ്ദുൽ ഖാദർ നാടു മുഴുവൻ കറങ്ങിയിട്ടുണ്ട്. ഇപ്പോൾ ഐസലേഷൻ വാർഡിൽ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ ആളുടെ സുഹൃത്താണ് ഇയാൾ. രോഗിക്കൊപ്പവും ഇയാൾ പല സ്ഥലത്തും കറങ്ങിയിരുന്നു. നിയന്ത്രണം ലംഘിച്ച് കൊണ്ട് ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നതായുള്ള നാട്ടുകാരുടെ പരാതി തുടർന്നാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സുഹൃത്തിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ പറഞ്ഞിരുന്നു. പക്ഷെ ഇയാൾ ചെവികൊണ്ടില്ല
അതിനിടെ സർക്കാർ നിർദേശം അവഗണിച്ച് കാസർകോട് രാവിലെ തുറന്ന കടകളും ഹോട്ടലുകളും പോലീസും കലക്ടറും നേരിട്ടെത്തി അടപ്പിച്ചു . നഗരം ഇപ്പോൾ പൊതുവെ വിജനമാണ്.
കാസർകോട് സര്‍ക്കാര്‍ ഓഫിസുകൾ ഒരാഴ്ചത്തേക്കും ക്ലബുകളും ആരാധാനാലയങ്ങളും രണ്ടാഴ്ചത്തേക്കും അടച്ചിടും.രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ കടകള്‍ തുറക്കാവൂ. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ആറുപേരും എറണാകുളത്താണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് കാസര്‍കോട് കടുത്ത നിയന്ത്രണങ്ങൾ വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login