കോവിഡ്–19 /കൊറോണ വൈറസ് മൂലം മരണമടയാൻ ഏറ്റവും കൂടുതൽ സാധ്യത പ്രായമായവരും ഉയർന്ന രക്തസമ്മർദവും പ്രമേഹവും പോലുള്ള രോഗമുള്ളവരും, ശ്വസകോശസംബന്ധിയായ രോഗമുള്ളവരും ആണ് . വുഹാനിലെ രണ്ട് ആശുപത്രികളിലായി COVID-19 ബാധിച്ച 191 രോഗികളിൽ നടത്തിയ പഠനം പ്രകാരമാണ് ലാൻസെറ്റ് ജേണലിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനം നടത്തിയവരിൽ 137 പേർ ഇതിനോടകം സുഖം പ്രാപിക്കുകയും. 54 പേർമരണമടയുകയും ചെയ്തു. കടുത്ത പനിയും ശ്വസനപ്രശ്നങ്ങളും മൂലം അഡ്മിറ്റ് ചെയ്യപ്പെട്ട പ്രായമായവർ, രക്തസമ്മർദവും പ്രമേഹവും ഉള്ളവർ , ഫേസ് മാസ്ക് പോലുള്ളവ ശ്വസനത്തിനായി ദീർഘകാലമായി ഉപയോഗിക്കുന്നവർ എന്നിങ്ങനെ ഉള്ളവരായിരുന്നു മരിച്ച രോഗികളിൽ കൂടുതലും ,
ശക്തി കുറഞ്ഞ രോഗപ്രതിരോധ സംവിധാനവും പ്രായാധിക്യം മൂലമുള്ള അവശതകളും വർധിച്ച ഇൻഫ്ലമേഷനും എല്ലാം ഇവരുടെ ഹൃദയത്തെയും തലച്ചോറിനെയും മറ്റ് അവയവങ്ങളെയും വേഗത്തിൽ തകരാറിലാക്കി. വൈറസുകളുടെ പെരുകലുമായി ബന്ധപ്പെട്ട വൈറൽ ഷെഡ്ഡിങ്ങിനെപ്പറ്റിയുള്ള വിവരങ്ങളും പഠനത്തിൽ അവതരിപ്പിച്ചു. വൈറൽ ഷെഡ്ഡിങ്ങിന്റെ ശരാശരി ദൈർഘ്യവും രോഗം ഭേദമായവരിൽ 20 ദിവസമാണ് .
മരണമടഞ്ഞ രോഗികളിൽ മരണം വരെയും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോവിഡ് 19, രോഗികളിലൂടെ എപ്പോഴും പകരും എന്നും വൈറൽ ഷെഡ്ഡിങ്ങിന്റെ ദൈർഘ്യം രോഗതീവ്രത അനുസരിച്ചായിരിക്കും എന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ ഉൾപ്പെട്ട രോഗികളെല്ലാം ഹോസ്പിറ്റലൈസ്‍ഡ് ആയിരുന്നു എന്നും മൂന്നിൽ രണ്ട് പേർക്കും രോഗം ഗുരുതരമായിരുന്നെന്നും പഠനം പറയുന്നു.
∙ പനിയുടെ ദൈർഖ്യം രോഗം ഭേദമായവരിൽ 12 ദിവസം ആയിരുന്നു. രോഗം രോഗം ഭേദമാകാത്തവരിലും പനിയുടെ ദൈർഘ്യം ഏറെ കുറെ ഇതുമായി സാമ്യം ഉള്ളതായിരുന്നു. ഡിസ്ചാർജ് ആയ ശേഷവും 45 ശതമാനത്തോളം പേർക്ക് ഇപ്പോഴും ചുമയുണ്ട്. പൂർണമായും ∙രോഗവിമുക്തി വന്നവരിൽ ശ്വാസതടസം ഏകദേശം 13 ദിവസം കഴിഞ്ഞപ്പോൾ മാറുകയും സുഖമാകാത്തവരിൽ ഇത് മരണം വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നുണ്ട്.

You must be logged in to post a comment Login