കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് സ്പെയിനിലും ഇറ്റലിയിലും ആണ് . ഓരോ ദിവസം ആയിരക്കണക്കിനാളുകളാണ് രോഗികളാകുന്നത് മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു. സ്‍പെയിനിലും ഇറ്റലിയിലും മരണസംഖ്യ ചൈനയേക്കാള്‍ വളരെ കൂടുതലായിരിക്കുകയാണ്. മരണനിരക്ക് ഒരോ ദിവസവും ഉയരുകയാണ്. രാജ്യം കൊവിഡിന്‍റെ പിടിയിലായതോടെ ജനങ്ങള്‍ മുഴുവൻ വീടുകളില്‍ തന്നെ കഴിയുകയാണ്. വൈറസിന്‍റെ അടുത്ത ആസ്ഥാനമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ അമേരിക്കയിൽ സ്ഥിതി ഇപ്പോൾ അതീവ ഗുരുതരമാണ്. ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും രോഗികളാകുന്നത്
വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലേക്കാള്‍ കൂടുതല്‍ മരണമാണ് വലിപ്പത്തിലും ജനസംഖ്യയിലും ചെറിയ രാജ്യങ്ങലായ ഇറ്റലിയിലും സ്‍പെയിനിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‍പെയിനിലും ഇറ്റലിയിലും വളരെ കുറഞ്ഞ ദിവസം കൊണ്ടാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. . ചൈനയില്‍ ആകെ 81285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3827 പേരാണ് മരിച്ചത്. ബാക്കി 74051 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ഇറ്റലിയില്‍ 74386 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 7503 പേർ മരിച്ചു. സുഖംപ്രാപിച്ചത് 9368 പേര്‍. സ്‍പെയിനില്‍ 49515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവർ 3647. രോഗം ഭേദമായത് 5367 പേര്‍ക്കാണ്.
നൂറുകണക്കിനാളുകള്‍ ഓരോ ദിവസവും മരിക്കാന്‍ തുടങ്ങിയതോടെ മൃതദേഹങ്ങള്‍ സ്‍പെയിനില്‍ കുമിഞ്ഞുകൂടുകയാണ്. സംസ്‍കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ കൂട്ടിയിടുന്ന കാഴ്‍ചയാണ് രാജ്യത്തെങ്ങും ഇപ്പോൾ. വൈറസ് ബാധിച്ച് മരിക്കുന്നതിനാൽ ശരിയായ ക്രമീകരണങ്ങള്‍ പാലിച്ച് മാത്രമെ മൃതദേഹം സംസ്‍കരിക്കാനാകൂ. ഇത്കൊണ്ട് മൃതദേഹങ്ങള്‍ ദിവസങ്ങളോളം സൂക്ഷിക്കേണ്ടിവരും. മൃതദേഹങ്ങള്‍ സംസ്‍കരിക്കുന്ന സേവനകേന്ദ്രമായ മാഡ്രിഡ് മുനിസിപ്പല്‍ ഫ്യൂണറല്‍ സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഗരത്തിലെ 14 സെമിത്തേരികളും രണ്ട് ഫ്യൂണറല്‍ പാര്‍ലറുകളും നടത്തുന്ന ഇവർ ജീവനക്കാര്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള ഉപകരണങ്ങളില്ലാത്തതിനാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് മൃതദേഹങ്ങള്‍ ശവപ്പെട്ടികളില്‍ അടക്കം ചെയ്‍ത് കൊണ്ടുവന്നാല്‍ മാത്രമെ സംസ്‍കാരം അനുവദിക്കൂ എന്നാണ് ഇവര്‍ പറയുന്നത്.
ശവസംസ്‍കാരത്തിന് വഴികളില്ലാതെ വന്നതോടെയാണ് സ്‍പാനിഷ് സൈന്യം മാഡ്രിഡിലെ പലാഷ്യോ ദെ ഹിയെലോ എന്ന ഐസ് റിങ്ക് എറ്റെടുത്തത്.മൃതദേഹങ്ങള്‍ ഇപ്പോൾ ഈ സ്റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് . ഐസ് പാലസ് (മഞ്ഞ് കൊട്ടാരം) എന്ന് അര്‍ഥം വരുന്ന പലാഷ്യോ ദെ ഹിയെലോ ഇപ്പോല്‍ താത്കാലിക സൈനിക യൂണിറ്റാണ്. കുട്ടികളും മുതിര്‍ന്നവരും കുറച്ചുദിവസം മുമ്പ് വരെ കളിച്ചിരുന്ന ഇടമാണ് ഇന്ന് ശവപ്പറമ്പായി മാറിയിരിക്കുന്നത്. ഐസ്‍ ഹോക്കിയും സ്‍കേറ്റിങ്ങും കളിച്ച് ആളുകൾ ഉല്ലസിച്ചിരുന്ന സ്ഥലം മരവിച്ച മൃതദേഹങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാക്കിയിരിക്കുകയാണ് സ്‍പെയിന്‍. . . . . !

You must be logged in to post a comment Login