കേരളത്തിൽ രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 19 ആയി. ഇവരിൽ മൂന്നുപേര്‍ രോഗത്തിൽ നിന്നും പൂർണമായും സുഖപ്പെട്ടു ആശുപത്രി വിട്ടു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 4180 പേരാണ് . ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 1337 സാമ്പിളുകള്‍ . ഇതില്‍ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം ലഭിച്ചിട്ടില്ല.

You must be logged in to post a comment Login