ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളുടെ മുഴുവന്‍ കൃത്യമായ കണക്കെടുത്ത് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയോഗിച്ചു. റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകണം.ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ പേര് നിർദേശിച്ചത് സർക്കാര്‍ തന്നെയാണ് .
ശബരിമല അയ്യപ്പന്റെ സ്വത്താണ് തിരുവാഭരണമെന്നും അത് ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും സർക്കാർ വ്യക്തമാക്കി.
ഹർജിക്കാരനായ പന്തളം കൊട്ടാരത്തിലെ രേവതി നാൾ പി.രാമവർമ രാജ അഭിഭാഷകനെ മാറ്റുന്നതിന് നൽകിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേതു തന്നെയോ എന്നു പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിക്കു നിർദ്ദേശം നൽകിയിട്ടുണ്ട് . 2006 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം ശരിവച്ച് ആ വർഷം ഒക്ടോബര്‍ 5ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി. നാലാഴ്ചയ്ക്കു ശേഷം കേസ്
പരിഗണിക്കും.

You must be logged in to post a comment Login