ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച് ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ‘കൊറോണാ എന്ന മാരകമായ പകർച്ചപ്പനിക്ക് കാരണമായ വൈറസ്’ വുഹാനിലെ ചൈനയുടെ ജൈവായുധ ഗവേഷണ ലാബിൽ നിന്ന് ചോർന്നുപോയതെന്ന സംശയം ബലപ്പെടുന്നു. ‘ദ വാഷിംഗ്‌ടണ്‍ ടൈംസ്’ എന്ന പത്രമാണ് ഇത്തരത്തിൽ ഒരു സാധ്യത പരാമർശിച്ചുകൊണ്ട് വിശദീകരിച്ച ലേഖനം പ്രസിദ്ധപ്പെടുത്തിയത്. ഇസ്രായേലിൽ നിന്നുള്ള ഒരു ജൈവായുധ ഗവേഷകനെയാണ് ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്.
ക്ഷണനേരം കൊണ്ട് പകരുന്ന, ദിവസങ്ങൾക്കുള്ളിൽ രോഗിയുടെ ജീവൻ അപഹരിക്കാൻ കഴിവുള്ള അത്ര മാരക രോഗാണുക്കളിൽ ഒന്നാണ് കൊറോണാ വൈറസ്. പുതിയ വൈറസ് ആയതിനാല്‍ ജനിതകഘടന തിരിച്ചറിഞ്ഞ്, വൈദ്യശാസ്ത്രലോകം വൈറസിനെതിരെ വാക്സിനും മരുന്നുകളും കണ്ടുപിടിച്ചു വരുന്നതേയുള്ളൂ. വുഹാനിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ചൈനയിൽ ഇപ്പോള്‍ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഉള്ളത് .
ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവിൽ ചൈന യുദ്ധാവശ്യങ്ങൾക്കു വേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ് മുൻ ഇസ്രായേലി ബയോളജിക്കൽ വാർഫെയർ എക്സ്പേർട്ട് ആയ ഡാനി ഷോഹാം ‘ദ വാഷിംഗ്‌ടണ്‍ ടൈംസി’നോട് പറഞ്ഞത് . ഈ ഗവേഷണങ്ങൾ ചൈന നടത്തുന്നത് ഏറെ രഹസ്യമായിട്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി.

You must be logged in to post a comment Login