കൊറോണ വൈറസ് ബാധ അതീവ ​ഗുരുതരം, രോ​ഗം സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരിയും

0
123

കൊറോണ വൈറസ് ബാധ അതീവ ​ഗുരുതരം ഇന്ത്യയിലും ജാ​ഗ്രത വേണം:രോ​ഗം സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരിയും
ബീജിം​ഗ് : ചെനയിലെ വുഹാൻ പ്രദേശത്ത് ഉണ്ടായ  അതീവ അപകടകാരികളായ കൊറോണ വൈറസ് ബാധയില്‍  ഇന്നലെ രാത്രിയോടെ മരണം 4 ആയി. ന്യുമോണിയയ്ക്ക് കാരണമാകുന്ന ഈ വൈറസ് വുഹാനിലെ മാർക്കറ്റിൽ നിന്നാണ് പടർന്നത് എന്ന് അറിവായിട്ടുണ്ട്. ഇതുവരെ 218 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാൻ, തായ്ലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിൽ ഈ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. സാർസ് രോ​ഗ ബാധയോട് സാമ്യമുള്ള രോ​ഗമാണിത്. മൃ​ഗങ്ങളിൽ നിന്നാണ് രോ​ഗം ഉത്ഭവിച്ചതെങ്കിലും മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്കും രോ​ഗം പടരും എന്ന് സാർസ് രോ​ഗ വിദ​ഗ്ദർ പറയുന്നു. ലോകത്താകമാനം അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. രോ​ഗം ബാധിക്കുന്നവരിൽ ന്യുമോണിയ പിടിപെടുകയും വൃക്കയുടെ പ്രവർത്തനം നിലക്കുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിലും അതീവ ജാ​ഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ട് ഡിസംബർ 31 വരെ ചൈന സന്ദർശിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തോട് ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിൽ അദ്ധ്യാപികയായ ഡൽഹി സ്വദേശിനി പ്രീതി മഹേശ്വരിയും രോ​ഗം മൂർച്ഛിച്ച് ചികിത്സയിലാണ്. രോ​ഗ ബാധയേറ്റ ഏക വിദേശിയും പ്രിതീയാണ്. രോ​ഗം നിയന്ത്രണവിധേയമാക്കുവാൻ അടിയന്തര നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുവാൻ ആണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ലോകാരോ​ഗ്യ സംഘടന അടിയന്തര യോ​ഗം വിളിച്ചു. കൃത്യമായ മരുന്നൊന്നും ഈ രോ​ഗത്തിന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും പ്രതിരോധത്തിലൂടെ രോ​ഗം നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കും എന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു. രോ​ഗം പൊട്ടിപുറപ്പെട്ട മാർക്കറ്റ് അണുവിമുക്തമാക്കിയ ശേഷം അടച്ചിട്ടിരിക്കുകയാണ്.