ചൈനയിലെ വുഹാന്‍ നഗരമാകെ പടര്‍ന്നു പിടിച്ച ന്യൂമോണിയക്ക് കാരണമായ കൊറോണ എന്ന വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ മൂന്നുപേര്‍ ഇതിനകം മരിക്കുകയുണ്ടായി . വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര നടപടിക്ക് ചൈനീസ് പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. ലോകാരോഗ്യസംഘടന സ്ഥിതി വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഇന്ത്യയും അതീവ ജാഗ്രതയിലാണ്.
ചൈനയിലെ വുഹാനില്‍ ഡിസംബറില്‍ കണ്ടെത്തിയ പുതിയ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതുന്ന കൊറോണ വൈറസ് ബാധ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. വുഹാന്‍ കൂടാതെ ചൈന തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെന്‍ഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ കൂടുതലായി വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന സാഹചര്യമാണ് ചൈനയിൽ ഉള്ളത് . ഇക്കാരണം കൊണ്ട് വൈറസ് ബാധ വര്‍ധിക്കാന്‍ ഇടയായേക്കാം അതിനാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login