കൊറോണ വൈറസ്‌ ; ഇന്ത്യക്കാരെ തിരിച്ചയക്കാൻ സമ്മതിക്കാതെ ചൈന !

0
110

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വുഹാനിലും  പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതിന് ലോകാരോ​ഗ്യ സംഘനട എതിരാണെന്ന കാരണം പറഞ്ഞ് ചൈന ഇന്ത്യക്കാരെ തിരിച്ചയക്കാൻ വിമുഖത കാണിക്കുന്നു. രാജ്യങ്ങൾ സംയംമനം പാലിക്കണമെന്നാണ് ചൈനീസ് സ്ഥാനപതി പറയുന്നത്. ഹുബൈ യൂണിവേഴ്സിറ്റിയില്‍  താമസിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ നടപടികൾ പുരോ​ഗമിച്ചുകൊണ്ടിരിക്കെയാണ് ചൈന ഇങ്ങനെയൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്. വുഹാനിലെ ഹുബൈ യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ഇന്ത്യൻ വിദ്യാർത്ഥികൾ സഹായം അഭ്യർത്ഥിച്ച് വിഡിയോ സന്ദേശം അയച്ചിരുന്നു. ഇതിൽ രണ്ടു മലയാളികളും ഉണ്ട്. വുഹാനിലെ സ്ഥിതി ദയനീയമാണെന്നും ഭക്ഷണം തീർന്നു തുടങ്ങിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം തയ്യാറായിരിക്കാൻ ഇന്ത്യൻ എംബസിയിൽ നിന്നും വിദ്യാർത്ഥികൾക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ ഉടൻ തന്നെ നാട്ടിൽ എത്തിക്കുന്നതിന്  വിമാനം അയക്കാൻ എയർ ഇന്ത്യക്ക്  ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്.