കൊറോണയില്‍ ഊന്നിയുള്ള വാര്‍ത്തകളാണ് കുറേ നാളുകളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഒപ്പം വ്യത്യസ്ത ബോധവത്കരണങ്ങളും. ഇതിനിടെ,
കൊല്‍ക്കത്തയിലുള്ള ഒരു മധുരപലഹാര കട ഈ കൊറോണക്കാലത്തെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ്. കൊറോണ സന്ദേശ് എന്ന പേരില്‍ ഇവിടെയുണ്ടാക്കിയ ഡെസേര്‍ട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കടയിലെ ചില്ലുകൂടിനുള്ളിലിരിക്കുന്ന കൊറോണ സന്ദേശിന്റെ ചിത്രമാണ് വൈറലാവുന്നത്. ചുറ്റും കൊറോണ രൂപത്തിലുള്ള കപ്പ് കേക്കുകളും ഇരിക്കുന്നതു കാണാം. വ്യത്യസ്ത ആശയമാണെങ്കിലും സമ്മിശ്ര വികാരങ്ങളാണ് ഈ സന്ദേശിനു ലഭിച്ചിരിക്കുന്നത്.
ആത്മാഭിമാനമുള്ള വൈറസാണെങ്കില്‍ ഈ പലഹാരം കണ്ടയുടന്‍ നാടുവിട്ടേനെ എന്ന രീതിയില്‍ ഹാസ്യരൂപേണ കമന്റ് ചെയ്യുന്നവരുമുണ്ട്. കഴിക്കാനുള്ള സാധനം വൈറസിന്റെ രൂപത്തില്‍ ഉണ്ടാക്കിയാല്‍ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നു ചോദിക്കുന്നവരാണ് ഏറെയും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെആണെങ്കിലും കൊറോണ വൈറസിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് തങ്ങള്‍ ഇത്തരമൊരു ആശയം സ്വീകരിച്ചതെന്നാണ് കടയുടമയുടെ വാദം.

You must be logged in to post a comment Login