ഇറ്റലിയില്‍ നിയന്ത്രണ വിധേയമാകാതെ കോവിഡ് 19 . 368 പേരാണ് 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 1,809-ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലം ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ് റിപ്പോർട്ട് ചെയ്തത്. 24,747 പേര്‍ക്ക് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകമാനം 6500ലേറെ പേരാണ് കൊറോണ ബാധ മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്പിൽ ഇറ്റലിക്കും സ്പെയിനിനും പുറമെ ഫ്രാൻസിലും ജീവിതം നിശ്ചലമായിട്ടുണ്ട്.ഭക്ഷണശാലകളും സിനിമാ ശാലകളുമുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ദീർഘദൂര ഗതാഗതം നിരോധിച്ചു. പാരിസിൽ ഇതുവരെ 91 പേരാണ് മരിച്ചത് 4500 പേർ രോഗബാധിതരാണ്.
യൂറോപ്പിൽ ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതൽ പേർക്കു രോഗ ബാധ സ്ഥിരീകരിച്ച സ്പെയിനിൽ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 291 പേർ മരിച്ച സ്പെയിനിൽ 6,250 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login