Connect with us

    Hi, what are you looking for?

    News

    അടിയന്തര കൊറോണ സഹായ നിധിക്ക് ഫ്രാന്‍സിസ് പാപ്പ രൂപം നല്‍കി: ആദ്യ സംഭാവന 7,50,000 ഡോളര്‍.

     

    വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി ആരംഭിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായ 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കി. വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയാണ് അടിയന്തര സഹായ നിധിയുടെ മേല്‍നോട്ടം വഹിക്കുക. കത്തോലിക്കാ മിഷന്‍ മേഖലകളിലെ സഭാസംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയായിരിക്കും ഫണ്ട് ഉപയോഗിക്കുക.

    സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിനിടയില്‍, ആഗോള മനുഷ്യസമൂഹത്തിന്റെ ക്ഷേമത്തിന് വെല്ലുവിളി ഉയര്‍ന്നപ്പോഴെല്ലാം സഭ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നുവെന്ന് സുവിശേഷവത്കരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ പറഞ്ഞു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയോട് കൊറോണയെന്ന വെല്ലുവിളിയെ നേരിടുവാന്‍ പരിശുദ്ധ പിതാവ് ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിത മേഖലകളെ സഹായിക്കുന്നതില്‍ സഭയുടെ സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കുവാന്‍ കഴിയുമെന്നു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ജിയോവന്നി പീട്രോ ഡാല്‍ ടോസോയും പ്രതികരിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സഹായനിധി രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സൊസൈറ്റീസ് ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ദി ഫെയിത്ത്, ദി മിഷ്ണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ദി സൊസൈറ്റി ഓഫ് സെന്റ്‌ പീറ്റര്‍ അപ്പോസ്തല്‍, മിഷ്ണറി യൂണിയന്‍ ഓഫ് പ്രീസ്റ്റ്സ് ആന്‍ഡ്‌ റിലീജിയസ് തുടങ്ങിയവയാണ് സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍. ഏഷ്യയിലും ആഫ്രിക്കയിലുമായി ഏതാണ്ട് 1150 മിഷന്‍ രൂപതകളിലായി ഒന്‍പതിനായിരത്തിലധികം ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്കും, പതിനായിരത്തോളം അനാഥാലയങ്ങള്‍ക്കും, 1200 സ്കൂളുകള്‍ക്കും, 80,000 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, 9000 കന്യാസ്ത്രീകള്‍ക്കും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ സഹായം നല്‍കിവരുന്നുണ്ട്

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നതിനാൽ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിൻ്റെ പരാതിയിന്മേലാണ് കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്....

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...