അബുദാബി: യു.എ.ഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. യു.എ.ഇയിലെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ചവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തന്നെ തുടരുകയാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവുമുള്ള എല്ലാ മുന്‍കരുതലും മറ്റെല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 24 മണിക്കൂറും , പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികളെല്ലാം തന്നെ മന്ത്രാലയം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
6000ലധികം പേര്‍ക്ക് വിവിധ രാജ്യങ്ങളിലായി ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത് 132 പേരാണ് . പുതുതായി 1459 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇവരിൽ 1,239 പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ചൈനയിൽ ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടത് വുഹാന് സമീപത്തെ ഹുബൈ പ്രവിശ്യയിലാണ്. ഹുബെയിൽ മാത്രം മരിച്ചത് ഇതുവരെ 125 പേരാണ്. അറുപത് വയസ്സിന് മുകളിലുള്ളവരാണ് കൂടുതലും വൈറസ് ബാധമൂലം മരണപ്പെട്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന രോഗമാണിതെന്ന് ചൈനീസ് മെഡിക്കൽ വിദഗ്ധർ പറയുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറസ് വ്യാപകമായി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നു അധികൃതർ മുന്നറിയിപ്പ് നൽകിട്ടുണ്ട് . 10 മുതൽ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ 14 ദിവസമാണ് നിരീക്ഷണത്തിൽ വയ്ക്കുക . തുടർന്ന് രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കി രോഗം സ്ഥിരീകരിക്കും. ഐസുലേഷൻ വാർഡുകളിലാണ് രോഗം ബാധിച്ചവർക്ക് ചികിത്സ നൽകുന്നത്.

You must be logged in to post a comment Login