കൊറോണ വൈറസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചു. വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത് . കേന്ദ്ര ആരോഗ്യമന്ത്രാലയം രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലന്നും രോഗി നിരീക്ഷണത്തിലാണെന്നും അറിയിച്ചിട്ടുണ്ട് .
വിദ്യാർത്ഥിനിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പരിശോധനയിൽ ഈ വിദ്യാര്‍ത്ഥിനിയുടെ രക്തസാമ്പിൾ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . കഴിഞ്ഞ ഒരാഴ്ചയായി 27ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍
പരിശോധിച്ചത്.
എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം ചേരാൻ ധാരണയായി.

You must be logged in to post a comment Login