രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ പാലത്തിൽ നിന്ന് വീണു മരിച്ചു. കോൺസ്റ്റബിൾ ചന്ദ്രശേഖർ ആണ് മരിച്ചത്. പെട്ടന്ന് തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ 9.30 ക്കാണ് സംഭവം നടന്നത് . തെലങ്കാനയിലെ കരിംനഗറിൽ ലോറി കാറിൽ ഇടിച്ചതിനെ തുടർന്ന് കാർ പാലത്തിൽ നിന്ന് വീണ് ഒരാൾ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കരിംനഗറിൽ നിന്ന് സിദ്ദിപേട്ട് – ഗജ്‌വെല്ലിലെ കൊമുരവെല്ലി മല്ലന്ന ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ശ്രീനിവാസനാണു മരിച്ചത്. സ്വരൂപയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോൺസ്റ്റബിൾ ചന്ദ്രശേഖർ പാലത്തിനു മുകളിൽ നിന്ന് രക്ഷാപ്രവർത്തനം നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് കാൽ വഴുതി താഴേക്ക് വീണത്.

You must be logged in to post a comment Login