സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിൽ നടുറോഡിൽ ആക്രമണം

0
48

വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി. സിപിഎം പെരുകാവ് ലോക്കൽ കമ്മിറ്റിയുടെ കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷും ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി കുമാറും തമ്മിലാണ് അടിപിടിയുണ്ടായത്. ഇരുവരെയും സിപിഎം സസ്പെൻഡ് ചെയ്തു. വിഷയം പാർട്ടി അന്വേഷിക്കും.

വ്യക്തിപരമായ കാരണമെന്നാണു പാർട്ടി വ്യക്തമാക്കുന്നത്. ഡിവൈഎഫ്ഐ ‘സെക്യുലർ സദസ്’ എന്ന പരിപാടി സംഘടിപ്പിക്കുന്ന വേദിക്കു സമീപം ഉച്ചയ്ക്കു മുന്നോടെയാണു സംഭവമുണ്ടായത്. പരുക്കേറ്റ ഇരുവരും ചികിത്സ തേടി.

ഷിനോജ്