ചെന്നൈ : ചൈനക്കാരനായതിനാല്‍ ലോഡ്ജുകളില്‍ മുറി ലഭിക്കാഞ്ഞതോടെ
ക്ഷേത്രദര്‍ശനത്തിനായി തമിഴ്‌നാട്ടിലെത്തിയ യുവാവ് 10 ദിവസമായി കഴിഞ്ഞുവന്നത് ഗുഹയില്‍. തമിഴ്നാട് തിരുവണ്ണാമലൈയ്ക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച യാങ്രുയിയെ (35) എന്ന യുവാവിനാണ് വനം വകുപ്പ് തുണയായത്. ഇയാളെ കൊവിഡ് പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇക്കൊല്ലം ജനുവരി 20-നാണ് അരുണാചലേശ്വര്‍ ക്ഷേത്ര ദര്‍ശനത്തിനായി യാങ്രുയി തിരുവണ്ണാമലൈയിലെത്തിയത്. പിന്നീട് സമീപ ജില്ലകളിലുള്ള ഏതാനും ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടര്‍ന്ന് മാര്‍ച്ച് 25-ന് തിരുവണ്ണാമലൈയില്‍ തിരിച്ചെത്തിയെങ്കിലും ചൈനക്കാരനായതിനാല്‍ ആരും ലോഡ്ജുകളില്‍ മുറി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് താന്‍ ഗുഹയില്‍ അഭയം തേടിയതെന്ന് യാങ്രുയി പറയുന്നു.
വനംവകുപ്പ് അധികൃതര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന് വിവരം കൈമാറിയതോടെ ഹെല്‍പ്പ്ലൈന്‍ ഡെസ്‌ക് തിരുവണ്ണാമലൈ ജില്ല കളക്ടര്‍ കെ.എസ്. കന്തസ്വാമിയെ ബന്ധപ്പെടുകയും യുവാവിനെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

You must be logged in to post a comment Login