കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പടർത്തി പടരുന്നതിനിടെ ചൈനയിലെ വുഹാനിൽ കുപ്രസിദ്ധമായ മാംസ മാർക്കറ്റ് വീണ്ടും തുറന്നു. വവ്വാലുകൾ , പട്ടി, ഈനാംപേച്ചി , മുതലകൾ തുടങ്ങി പല ജീവികളുടെയും മാസം വിൽക്കുന്ന ചന്തയാണ് വീണ്ടും തുറന്നിരിക്കുന്നത്. വവ്വാലുകളിൽ നിന്നനാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ശാസ്ത്രജ്ഞർ പറയുന്ന ഈ സമയത്താണ് ചൈന വീണ്ടും മാർക്കറ്റ് തുറന്നിരിക്കുന്നത്.
ചൈനയിലെ വുഹാനിൽ ഹുബെ പ്രവിശ്യയിലെ 55 കാരനായ ഒരാൾക്ക് ആദ്യമായി രോഗബാധ ഉണ്ടായതും തുടർന്ന് ലോകം മുഴുവൻ രോഗം പടർന്നതും ഇത്തരത്തിലുള്ള മാംസ മാർക്കറ്റിൽ നിന്നായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകരാജ്യങ്ങൾ കൊവിഡ്-19 വ്യാപനം തടയാൻ കിണഞ്ഞ് ശ്രമിക്കുന്ന ഈ സമയം വീണ്ടും മാംസ മാർക്കറ്റ് തുറന്നത് അപകടകരമായ നീക്കമാണ്. അതെ സമയം കൊറോണ വൈറസ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന അതേ രീതിയിൽ തന്നെയാണ് ഇപ്പോഴും ചൈനയിൽ വിപണികൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർക്കറ്റുകൾ ഗാർഡുകളുടെ നിരീക്ഷണത്തിലായതിനാൽ വിലപ്പനക്കുള്ള മാംസങ്ങളിൽ രക്തം കലർന്നവയുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പകർത്തുന്നില്ലെന്ന് ഇവർ ഉറപ്പാക്കുന്നുണ്ട്.
വുഹാനിലെ സീഫുഡ് മാർക്കറ്റാണ് കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇതുവരെയുള്ള പഠനങ്ങളും വിരൽചൂണ്ടുന്നത് ഇക്കാര്യത്തിലേക്ക് തന്നെയാണ്. നാല് മാസം മുമ്പ് വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട വൈറസിനെത്തുടർന്ന് ലോകമൊട്ടാകെ മുപ്പത്തൊമ്പതിനായിരത്തിലധികം ആളുകൾക്കാണ് ഈ സമയം വരെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.