കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഫാക്ടറികളും റോഡുകളും നിശ്ചലമായതോടെ ചൈനയിലെ വായു മലിനീകരണം പൂർണമായും ഇല്ലാതായതായി നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
. വൈറസ് പടരാതിരിക്കാൻ പല ഫാക്ടറികളിലെയും ഉൽപാദനം നിർത്തിവെക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതാണ് ഇതിനു കാരണമായത് . ചൈനയ്ക്ക് മുകളിൽ ഉയർന്ന അളവിൽ നൈട്രജൻ ഡൈ ഓക്സൈഡ് ജനുവരി 1 മുതൽ 20 വരെയുള്ള സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണിക്കുന്നുണ്ടെങ്കിലും ഫെബ്രുവരി 10 മുതൽ 25 വരെയുള്ള ചിത്രങ്ങളിൽ വാതകത്തിന്റെ ഒരംശം പോലും കാണാനാകുന്നില്ല. , വ്യാവസായിക സൗകര്യങ്ങൾ,മോട്ടോർ വാഹനങ്ങൾ, പവർ പ്ലാന്റുകൾ എന്നിവ പുറത്തുവിടുന്ന വാതകമാണ് നൈട്രജൻ ഡൈ ഓക്സൈഡ്. ഇത് ചുമ, ആസ്ത്മ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ് അന്തരീക്ഷത്തിലെ ഈ മാറ്റം ആദ്യം കാണാനായതെന്ന് നാസ ശാസ്ത്രജ്ഞർ പറയുന്നു.

You must be logged in to post a comment Login