ഫെയ്സ്ബുക്കിൽ ദിവസങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ട ഒരു വിഡിയോ വളരെ വേഗം വൈറലായി കൊണ്ടിരിക്കുകയാണ് റെസ്റ്റോറന്റിൽ പാകം ചെയ്യാൻ വച്ചിരുന്ന ഒരു ചിക്കൻ ജീവനോടെ പുറത്തേക്ക് ചാടുന്നതാണ് വിഡിയോ. ഫ്ലോറിഡ നിവാസിയായ റൈ ഫിലിപ്സാണ് രണ്ടാഴ്ച മുൻപ് ഈ വിഡിയോ ആദ്യമായി പങ്കുവെച്ചത്. കണ്ടവരെല്ലാം ഷെയർ ചെയ്തതോടെ വിഡിയോ വൻ ഹിറ്റായി.
വീഡിയോ ദൃശ്യത്തിലേക്ക്
ഒരു റെസ്റ്റോറന്റിലെ മേശപ്പുറത്ത് പാചകം ചെയ്യാനായി നിരവധി ഭക്ഷ്യവസ്തുക്കൾ നിരത്തി വച്ചിരിക്കുന്നു. കൂടെ ഒരു പ്ലേറ്റ് ചിക്കനും ഉണ്ട് . പാചകം ചെയ്യാന്‍ തുടങ്ങുന്നതിനിടെ ചിക്കന്റെ ഒരു ഭാഗം പ്ലേറ്റിൽ നിന്ന് തനിയെ കുതിച്ച് തറയിലേക്ക് വീണു.
റൈ ഫിലിപ്സ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ 1.9 കോടി പേരാണ് ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം പേർ വീഡിയോ ഷെയർ ചെയ്തു. ഇത് സംഭവിച്ചത് എവിടെയുള്ള റെസ്റ്റോറന്റിലാണ് വ്യക്തമല്ല. പ്ലേറ്റിന് സമീപം ദൃശ്യമാകുന്ന ചോപ്സ്റ്റിക്കുകൾ സൂചിപ്പിക്കുന്നത് ഇത് ഒരു ജാപ്പനീസ്, ചൈനീസ് റെസ്റ്റോറന്റ് ആയിരിക്കാമെന്നാണ് .

You must be logged in to post a comment Login