പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതിന്റെ വൈറസ് 60 ഡിഗ്രിയില്‍ കൂടുതലുള്ള ചൂടില്‍ ഇറച്ചി വേകുമ്പോള്‍ അര മണിക്കൂറില്‍ നശിക്കുന്നതിനാല്‍ നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും സുരക്ഷിതമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതുകൊണ്ട് പക്ഷിപ്പനി ബാധിക്കുകയില്ല. എന്നാല്‍ ബുള്‍സ് ഐ പോലെ പകുതി വേവിച്ച മുട്ട കഴിക്കരുത്. പകുതി വേവിച്ച മാംസവും ഒഴിവാക്കണം. പാകം ചെയ്യാന്‍ പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം പക്ഷിക്കാഷ്ഠം, ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികള്‍, ദേശാടനക്കിളികള്‍ എന്നിവയെ കൈയുറയും മാസ്‌കും ഉപയോഗിച്ച് കൈകാര്യം ചെയ്തതിനു ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകണം . കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവുചെയ്യുന്നതടക്കമുള്ള എല്ലാ രോഗനിയന്ത്രണ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

You must be logged in to post a comment Login