തൃശൂരിൽ നിയന്ത്രണം വിട്ട് കാര്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത (29),കണ്ണന്തറ ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.
ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവരുടെ ഇടയിലേക്ക് മാള റോഡില്‍ വച്ച് അമിത വേഗതയിൽ വന്ന കാർ പാഞ്ഞു കയറുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിക്കാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട സ്വദേശിയേയും. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർ മദ്യപിച്ചിട്ടില്ലായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

You must be logged in to post a comment Login