ബസ്സ് ഓടിക്കാൻ മാത്രമല്ല ആപത്തുകാലത്ത് സംരക്ഷകരാകാനും ബസ്സ് ഡ്രൈവർമാർക്ക് കഴിയും. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ ബസ്സുകൾക്ക് കാവലാളായുള്ളത് ഡ്രൈവർമാരാണ്. ചെങ്ങന്നൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന് ലോക്ഡൗൺ കാരണം എത്താനാകാതെ വന്നതോടെയാണ് ഇവർ കാവലിനു സന്നദ്ധരാകുകയായിരിന്നു.
ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കണ്ടക്ടർമാരോടു തൽകാലം വരേണ്ടന്നു പറഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ ബസ്സ് നോക്കാതെ ഇടുകയാണെങ്കിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവർമാർ എത്തുകയും ബസ്സുകൾ ഓടിച്ചുനോക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നുണ്ട്.പകൽ മൂന്നും രാത്രി രണ്ടും ഡ്രൈവർമാർ സെക്യൂരിറ്റി ഡ്യൂട്ടിക്കായി ഉണ്ടായിരിക്കും . കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു കലക്ടർ വിളിച്ചാൽ ഏതു സമയത്തതും പോകത്തക്കവിധം 10 ബസ്സുകൾ എപ്പോഴും സജ്ജമാണ്. 120 ബസുകൾ ഇപ്പോൾ സ്റ്റാൻഡിലുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ സർവീസുകൾ നടത്തുന്ന ബസുകളുമുണ്ട്.അവയുടെ ബസുകളുടെ റിപ്പയറിങ്ങും നടക്കുന്നുണ്ട്. ബസ്സിന്റെ റിപ്പയറിങ്ങിനായി ഒന്നിട വിട്ട ദിവസങ്ങളിൽ മെക്കാനിക്കുകൾ എത്തുന്നുണ്ട്. ബസ്സുകളും ബോർഡുകളും കഴുകി വൃത്തിയാക്കി. സ്റ്റാൻഡിൽ യാത്രക്കാർക്കായുള്ള കസേരകളുടെ പെയിന്റിങ്ങും നടത്തി. ടേം അനുസരിച്ച് കോട്ടയത്തിനു സമീപത്തുള്ള ജീവനക്കാരാണ് എത്തുന്നത്.ലോക് ഡൗൺ തീരുന്നതെപ്പോഴാണെങ്കിലും കെ.എസ്.ആർ.ടി.സി ബസ്സുകൾ സജ്ജമാണ്.

You must be logged in to post a comment Login