ബസിലെ ഡാൻസ് വൈറൽ ആയതോടെ യോഗിതയ്ക്കു നഷ്ടപ്പെട്ടത് മോഹിച്ചു കിട്ടിയ ഡ്രൈവർ ജോലി. മുംബൈയിലാണ് സംഭവം. നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറായിരുന്ന യോഗിത മാണെ നൃത്തം ചെയ്യുന്നത് കൂട്ടുകാരി പ്രീതി ഗവായ് ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് . വനിതകൾക്കു വേണ്ടി വനിതകൾ ഓടിക്കുന്ന തേജസ്വിനി ബസിന്റെ ഡ്രൈവറായിരുന്നു യോഗിത. വിശ്രമ സമയത്ത് ഘൺസോലി ഡിപ്പോയിൽ വച്ചാണ് യോഗിത മറാഠി നാടോടിപ്പാട്ടു പാടി നൃത്തം ചെയ്തത്, നൃത്തം ഓട്ടോറിക്ഷ ഡ്രൈവറായ കൂട്ടുകാരി പ്രീതി മൊബൈലിൽ റിക്കോർഡ് ചെയ്തപ്പോൾ താൻ യൂണിഫോമിലാണെന്നും റെക്കോർഡ് ചെയ്യരുതെന്നും പറഞ്ഞെന്നും അവൾ ടിക്ടോക്കിൽ ഇടുമെന്ന് പ്രതീക്ഷിച്ചില്ലന്നും യോഗിത പറഞ്ഞു . നിരപരാധിയാണെന്നു താൻ യാചിച്ചു പറഞ്ഞിട്ടും അധികാരികൾ ചെവിക്കൊള്ളാൻ തയ്യാറായില്ല– യോഗിത പറയുന്നു. യൂണിഫോമിൽ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്തത് മോശമായ സന്ദേശം നൽകുന്നുവെന്നാണ് നവിമുംബൈ മുനിസിപ്പൽ കമ്മിഷണർ അണ്ണാ സാഹെബ് മിസാലിന്റെ വാദം. തേജസ്വിനി ബസ് സർവീസ് ആരംഭിച്ച കഴിഞ്ഞ വർഷമാണ് കരാർ അടിസ്ഥാനത്തിൽ യോഗിത ഡ്രൈവറായി ജോലിയിൽ ചേർന്നത്.

You must be logged in to post a comment Login