കെ.എസ്.ആർ.ടി.സി ബസിൽ നിന്നു തെറിച്ചു വീണു യുവതിക്ക് പരിക്ക് . | വീഡിയോ

0
92

 

കെ.എസ്.ആർ.ടി.സി ബസിൽ നിന്നു തെറിച്ചു വീണു യുവതിക്ക് പരിക്ക്. വൈത്തിരി തളിമല സ്വദേശി ശ്രീവള്ളിക്കാണു പരുക്കേറ്റത്. രാവിലെ 11 മണിയോടെ വൈത്തിരി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം നടന്നത്, മൈസൂരിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നാണ് ശ്രീവള്ളി റോഡിലേക്ക് തെറിച്ചു വീണത് .

വൈത്തിരി ബസ് സ്റ്റാൻഡിൽ നിന്നും യുവതി ബസിൽ കയറിയ ഉടൻ തന്നെ ബസ് അശ്രദ്ധമായി അതിവേഗം മുന്നോട്ട് എടുക്കുകയും വളവ് തിരിക്കുകയും ചെയ്തതോടെ ബസിന്റെ പിൻവാതിലിനോടു ചേർന്ന പടിയിൽ നിന്നു യുവതി തെറിച്ചു റോഡിലേക്കു വീഴുകയായിരുന്നു. പിന്നാലെയെത്തിയ സ്വകാര്യ ബസിലെ ഡ്രൈവർ പെട്ടെന്നു തന്നെ വണ്ടി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശ്രീവള്ളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.അപകടത്തിനു കാരണം വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതില്‍ പ്രവര്‍ത്തികാതിരുന്നതാണെന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് . അപകടത്തെ തുടർന്ന് വൈത്തിരി പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തു . അപകടം സംബന്ധിച്ചു അടിയന്തിരമായി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി എ കെ ശശീദ്രൻ ട്രാൻസ്‌പോർട് കമ്മിഷണർക്ക് നിർദ്ദേശം നൽകി . സംഭവത്തെ തുടർന്ന് സ്ഥലത്തു വൻ പ്രതിഷേധമാണ് നിലനിൽക്കുന്നത്.