സംസ്ഥാനത്ത് ഈ മാസം 11 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനു മാറ്റമില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യെക്തമാക്കി. ഉടമകൾ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസുകളിൽ മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് ചാർജ് വർധിപ്പിക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലേതു പോലെ വിദ്യാർഥികൾക്ക് കൺസഷൻ യാത്ര സൗകര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 140 കി മീ കൂടുതലുള്ള ബസ് പെർമിറ്റുകൾ പുതുക്കി നൽകാതെ സർക്കാർ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുകയാണെന്ന് ഉടമസ്ഥ സംഘം ഭാരവാഹികൾ ആരോപിച്ചു.കണ്ണൂർ ഡിസ്ട്രിക്ട് പ്രൈവറ്റ്ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ എം വി വത്സലൻ, രാജ് കുമാർ കരുവാരത്ത്, പി കെ പവിത്രൻ, ടി എം സുധാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

You must be logged in to post a comment Login